palakkad local

എല്‍ഡിഎഫും ബിജെപിയും രാഷ്ട്രീയം കളിക്കുന്നു: രമേശ് ചെന്നിത്തല

പാലക്കാട്: കോച്ചുഫാക്ടറി കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് എംപിമാരും സങ്കുചിതമായ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കോച്ചുഫാക്ടറി സമരം പുതുശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
പൊതു പ്രാധാന്യമുള്ള കോച്ചുഫാക്ടറി പ്രശ്‌നത്തില്‍ എല്ലാ എംപിമാരെയും ഒന്നിച്ച് അണിനിരത്തി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താതെ, വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എല്‍ഡിഎഫ് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. കഞ്ചിക്കോട് വേണ്ടെന്ന് വെച്ചത് ബിജെപിയുടേയും അജണ്ടയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ റെയില്‍വേ വിക—സനത്തെ അട്ടിമറിച്ചു. റെയില്‍വേയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തിനും പ്രോല്‍സാഹനം നല്‍കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിന്റെ സമഗ്ര പുരോഗതിയും വികസനവും തടസ്സപ്പെടുത്തുകയാണ്. കേരളത്തിലെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികള്‍ക്ക് നാല് പ്രാവശ്യം സന്ദര്‍ശാനനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നടപടി ധിക്കാരവും ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഡി സി സി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്‍ അധ്യക്ഷത വഹിച്ചു. വി എസ് വിജയരാഘവന്‍, സി വി ബാലചന്ദ്രന്‍, കെപിസിസി സെക്രട്ടറി സി ചന്ദ്രന്‍, എ കെ എ ചന്ദ്രന്‍, എംഎല്‍എമാരായ ഷാഫി പറമ്പില്‍, വി ടി ബലറാം, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എസ് കെ അനന്തകൃഷ്ണന്‍, തണികാചലം സംസാരിച്ചു.
Next Story

RELATED STORIES

Share it