എല്ലാ ജില്ലകളിലേക്കും പരേഡ് വ്യാപിപ്പിക്കും

പത്തനംതിട്ട: ജില്ലയിലെ 22 സ്‌കൂളുകളില്‍ നിന്നു പരിശീലനം പൂര്‍ത്തിയാക്കിയ 968 സ്റ്റുഡന്റ്‌പോലിസ് കാഡറ്റുകളുടെ (എസ്പിസി) ഉജ്ജ്വല പാസിങ് ഔട്ട് പരേഡ് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്നു. ഐജിയും എസ്പിസി പിഎംഎന്‍സി മെംബറുമായ പി വിജയന്‍ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നല്‍കി. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാതലത്തില്‍ എസ്പിസി കാഡറ്റുകളുടെ പാസിങ്് ഔട്ട് പരേഡ് പത്തനംതിട്ടയില്‍ നടന്നത്. ഇതു മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരബോധം, ലക്ഷ്യബോധം, ഉത്തരവാദിത്തബോധം, കാര്യശേഷി, സേവനസന്നദ്ധത, സാമൂഹികപ്രതിബദ്ധത എന്നിവ ആര്‍ജിച്ച് നിയമം സ്വമേധയാ അനുസരിക്കുകയും സ്വന്തം കഴിവുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന യുവജനതയെ വാര്‍ത്തെടുക്കുന്നതിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ സര്‍ക്കാ ര്‍ ഉത്തരവിലൂടെ നടപ്പാക്കിയ സമഗ്ര പരിശീലനസംരംഭമാണ് സ്റ്റുഡന്റ് പോലിസ് കാഡറ്റ് പദ്ധതി. പാസിങ്് ഔട്ട് പരേഡില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തി ല്‍ മികച്ച പ്ലാറ്റൂണിനുള്ള ഒന്നാംസ്ഥാനം പത്തനംതിട്ട ഗവണ്‍മെന്റ് എച്ച്എസ്എസും രണ്ടാംസ്ഥാനം അങ്ങാടിക്കല്‍ എസ്എന്‍വിഎച്ച്എസ്എസും നേടി. എച്ച്എസ് വിഭാഗത്തില്‍ വിഎച്ച്എസ് ഫോര്‍ ഗേള്‍സ് കടമ്പനാട് ഒന്നാംസ്ഥാനം നേടി. മല്ലപ്പള്ളി സിഎംഎസ് എച്ച്എസ്എസ് രണ്ടാംസ്ഥാനവും കോഴഞ്ചേരി സെന്റ് തോമസ് എച്ച്എസ്എസ് മൂന്നാംസ്ഥാനവും നേടി. മികച്ച സേവനം നടത്തുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി കെ ജഗദീഷ്, തിരുവല്ല ഡിവൈഎസ്പി ആര്‍ ചന്ദ്രശേഖരപിള്ള, അസിസ്റ്റന്റ് കമ്മീഷണര്‍ എം എ നസീര്‍, സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ സ്വര്‍ണവും ദേശീയ മീറ്റില്‍ വെള്ളിയും നേടിയ പുല്ലാട് എസ്‌വിഎച്ച്എസിലെ ഭരത്‌രാജ്, മികച്ച കുട്ടികര്‍ഷകനുള്ള സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ മല്ലപ്പള്ളി സിഎംഎസ്എച്ച്എസിലെ ഷിദിന്‍ ചാക്കോ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Next Story

RELATED STORIES

Share it