kannur local

എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കും: മന്ത്രി ശൈലജ

കണ്ണൂര്‍: നിലവില്‍ സര്‍ക്കാര്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ ഇല്ലാത്ത എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ സ്വയംതൊഴില്‍ വായ്പാ മേളയും സര്‍ട്ടിഫിക്കറ്റ് വിതരണവും കണ്ണൂരില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഹോസ്റ്റലിനായി സ്ഥലം കണ്ടെത്തി നിര്‍മാണമാരംഭിക്കും. നിലവിലുള്ള സര്‍ക്കാര്‍ വനിതാ ഹോസ്റ്റലുകള്‍ ആധുനികവല്‍ക്കരിക്കും. ഒരു ജില്ലയില്‍ ഒരു സര്‍ക്കാര്‍ വൃദ്ധസദനമെങ്കിലും ആധുനികവല്‍ക്കരിക്കും. സാനിറ്ററി പാഡ് സൂക്ഷിക്കാന്‍ അലമാര, കത്തിച്ചുകളയാന്‍ ഇന്‍സിനറേറ്റര്‍ സംവിധാനം എന്നിവ കൂടുതല്‍ സ്‌കൂളുകളിലേക്ക് വ്യാപിപ്പിക്കും. ഷി ടാക്‌സി പദ്ധതിയിലൂടെ പ്രതിസന്ധിയിലായ വനിതാ ഡ്രൈവര്‍മാരെ വിളിച്ചുചേര്‍ത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഷി ടോയ്‌ലറ്റുകള്‍ കോര്‍പറേഷന്‍ മുഖേന വ്യാപകമാക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു. വായ്പാ വിതരണം പി കെ ശ്രീമതി എംപി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് മുഖ്യപ്രഭാഷണം നടത്തി.
വാര്‍ഡ് കൗണ്‍സിലര്‍ ലിഷ ദീപക്, ബോര്‍ഡ് ചെയര്‍പേഴ്‌സന്‍ കെ എസ് സലീഖ, എംഡി വി സി ബിന്ദു, അംഗങ്ങളായ ടി വി മാധവിയമ്മ, അന്നമ്മ പൗലോസ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത്   എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it