kasaragod local

എല്ലാവര്‍ക്കും പാര്‍പ്പിടം; നഗരത്തില്‍ വനിതകള്‍ക്ക് ലോഡ്ജ്

കാസര്‍കോട്: ഭാവനരഹിതരായ എല്ലാവര്‍ക്കും വീടും കാസര്‍കോട് നഗരത്തില്‍ വനിതകള്‍ക്കുമാത്രമായി ലോഡ്ജും സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. കാര്‍ഷിക, വിഭ്യാഭ്യാസ മേഖലക്കും, ഉല്‍പാദന മേഖലക്കും മുന്‍തൂക്കം നല്‍കുന്ന ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയര്‍പേഴ്‌സണ്‍ ഹലീമ ഷിനുല്‍ അവതരിപ്പിച്ചത്. 57,79,64,446 രൂപ വരവും 57,79,52,446 രൂപ ചിലവും പ്രതീക്ഷിക്കുന്നതാണ് വര്‍ഷത്തെ ബജറ്റ്.
ഹരിത കേരളം, ലൈഫ് മിഷന്‍, സമഗ്ര വിദ്യാഭ്യാസ പദ്ധതി, ആര്‍ദ്രം പദ്ധതി എന്നീ നാലിനങ്ങളെ അടിസ്ഥാനമാക്കിയാണ് ബ്ലോക്ക് പഞ്ചായത്തില്‍ പദ്ധതികള്‍ തയ്യാറാക്കിയത്. ജലാശയങ്ങളെ സംരക്ഷിക്കാനും മഴവെള്ളം ശേഖരിക്കുന്നതിനും പ്രത്യേക പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ക്കും കര്‍ഷകരെ സാഹായിക്കുന്നതിനും പത്തര കോടി രൂപ ചിലവഴിക്കും.
പട്ടികജാതി വികസനത്തിന് ഒമ്പത് കോടി രൂപയും പട്ടിക വര്‍ഗ വികസനത്തിന് 70 ലക്ഷം രൂപയും സമഗ്ര ശുചിത്വ പദ്ധതിക്ക് 75 ലക്ഷം രൂപയും വിനിയോഗിക്കും. എം എല്‍ എ ഫണ്ട് ഉപയോഗിച്ച് ബ്ലോക്കില്‍ മൂന്ന് കോടിയുടെ പദ്ധതി നടപ്പിലാക്കും. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഒരു കോടി രൂപയും വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതികള്‍ക്കായി രണ്ടു കോടിയും ചിലവഴിക്കും. ആധുനിക രീതിയില്‍  പണിത ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ കെട്ടിടം പൂര്‍ത്തിയാക്കാന്‍ രണ്ടു കോടി രൂപ വകയിരുത്തി.
സര്‍ക്കാരിന്റെ അനുമതി ലഭിച്ച കെട്ടിടത്തിന് മെയ് മാസം തറക്കല്ലിടും. പദ്ധതി പ്രവര്‍ത്തനവും ബ്ലോക്കിലെ ഭരണവും അഴിമതി രഹിതവും സുതാര്യവുമായിരിക്കുമെന്നും ബജറ്റില്‍ ആമുഖമായി ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് സിഎച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി പറഞ്ഞു. ടി ഡി കബീര്‍, എ എസ് അഹമ്മദ്, എംഎ മക്കാര്‍ മാസ്റ്റര്‍,  താഹിറ യൂസഫ്, അവിനാശ് വി റൈ, ഖദീജ മഹ്മൂദ്, എ പ്രഭാശങ്കര, സത്യശങ്കരഭട്ട്  ചര്‍ച്ചയില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it