kasaragod local

എല്ലാം തികഞ്ഞവരാണെന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ചിന്ത ശരിയല്ല: മന്ത്രി

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഞങ്ങള്‍ എല്ലാം തികഞ്ഞവരാണെന്നും തങ്ങളുടെ അടുത്തേക്ക് ഓരോ ആവശ്യത്തിനുമെത്തുന്നവര്‍ ഒന്നും അറിയാത്തവരാണെന്നുമുള്ള ധാരണ തെറ്റാണെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നെ പഠിപ്പിക്കാന്‍ വരേണ്ട എന്ന ഭാവം ഒരിക്കലും ശരിയല്ല. രാഷ്ട്രീയക്കാരനായ ജനപ്രതിനിധിക്കും ഉദ്യോഗസ്ഥര്‍ക്കും അറിയാത്ത നിരവധി കാര്യങ്ങളുണ്ട്.
ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തിലൂടെയാണ് സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തന്നത്.
സര്‍ക്കാര്‍ മറിവരുമ്പോഴും ഞാനിവിടെ ഉണ്ടാകും അതുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കേണ്ട എന്ന് ചിന്തിക്കുന്ന ചില ഉദ്യോഗസ്ഥരുണ്ട്. ഈ ന്യൂനപക്ഷം എല്ലാ ഉദ്യോഗസ്ഥരുടെയും പേര് ചിത്തയാക്കുന്നവരാണ്. സമൂഹത്തില്‍ അഴിമതി നിലനില്‍ക്കുന്നതുപോലെ ഉദ്യോഗസ്ഥരിലും അഴിമതിയുണ്ട്. ഇത് തടയാന്‍ ഉത്തരവാദിത്വമുള്ള സംഘടനകള്‍തന്നെയാണ് മുന്നിട്ടിറങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it