എലിപ്പനി: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നു ധാരാളം എലിപ്പനി റിപോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പ്രളയജലവുമായി സമ്പര്‍ക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സി സൈക്ലിന്‍ 100 മില്ലിഗ്രാമിന്റെ രണ്ടു ഗുളികകള്‍ ആഴ്ചയിലൊരിക്കല്‍ ആഹാരത്തിനു ശേഷം നിര്‍ബന്ധമായും കഴിച്ചിരിക്കണം. അവസാന സമ്പര്‍ക്കത്തിനു ശേഷം നാലാഴ്ച ഇപ്രകാരം തുടരേണ്ടതാണ്. പ്രതിരോധ ഗുളിക കഴിച്ചവരും വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ തീര്‍ച്ചയായും അവലംബിക്കുക. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം കൈകാലുകള്‍ വൃത്തിയായി കഴുകണം. പനിയുണ്ടാവുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കണമെന്നും സ്വയം ചികില്‍സ പാടില്ലെന്നും എലിപ്പനി മരണത്തിനു കാരണമാവുമെന്നും ആരോഗ്യ ഡയറക്ടര്‍ അറിയിച്ചു.



Next Story

RELATED STORIES

Share it