Flash News

എറണാകുളത്തെ പീസ് ഇന്റനാഷണല്‍ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹം:പോപുലര്‍ ഫ്രണ്ട്

എറണാകുളത്തെ പീസ് ഇന്റനാഷണല്‍ സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹം:പോപുലര്‍ ഫ്രണ്ട്
X
തിരുവനന്തപുരം: ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന മുസ്‌ലിം വിരുദ്ധ നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പീസ് സ്‌കൂളിനെതിരായ നടപടിയെന്നും ഇത് പുനപരിശോധിക്കണമെന്നും പോപുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി കെ അബ്ദുല്‍ ലത്തീഫ്.
സംഘപരിവാര താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്ന നിലയിലുള്ള സമീപനങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് തുടര്‍ച്ചയായുണ്ടാകുന്നത് ആശങ്കാജനകമാണ്. പീസ് സ്‌കൂളിനെതിരേ ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടം മുതല്‍ തികച്ചും ഏകപക്ഷീയമായ നിലയിലുള്ള നീക്കങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക തീവ്രവാദം പ്രോല്‍സാഹിപ്പിക്കുന്ന പുസ്തകങ്ങള്‍ പഠിപ്പിക്കുന്നുവെന്ന പരാതി ഇപ്പോഴും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



ആര്‍.എസ്.എസ് സ്ഥാപനമായ വിദ്യാഭാരതിയുടെ കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു സ്‌കൂളുകളില്‍ അന്യമത വിദ്വേഷം വളര്‍ത്തുന്നതും തെറ്റായ ചരിത്രം അടങ്ങുന്നതുമായ പാഠഭാഗങ്ങളാണ് പഠിപ്പിച്ചുവരുന്നത്. കൊയിലാണ്ടിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ഈ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തത് വിവാദമായിരുന്നു. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ തയ്യാറാവത്ത സര്‍ക്കാരാണ് പീസ് സ്‌കൂള്‍ തിടുക്കപ്പെട്ട് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്. സ്‌കൂളുകളില്‍ ആര്‍.എസ്.എസ് ആയുധപരിശീലന ക്യാമ്പുകള്‍ നടത്തുന്നതിനെതിരേ  വിവിധ സ്ഥലങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടും യാതൊരു നടപടിയും ഉണ്ടാവാത്തതും സര്‍ക്കാര്‍ പക്ഷപാതപരമായ സമീപനം തുടരുന്നതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it