malappuram local

എരഞ്ഞിമാവ് ഗെയില്‍ സമരഭൂമിയില്‍ ഇന്നു ജനകീയ പ്രതിരോധം

അരീക്കോട്: കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ മേഖലയില്‍നിന്ന് മാറ്റി സ്ഥാപിക്കുകയും ഇരകളുടെ ആശങ്കയകറ്റി മാന്യമായ നഷ്ട പരിഹാരം ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 80 ദിവസമായി നടക്കുന്ന എരഞ്ഞിമാവ് ഗെയില്‍ സമരത്തിന്റെ തുടര്‍ച്ചയെന്നോളം ജനകീയ പ്രധിരോധം തീര്‍ക്കുന്നു. ഇന്ന് രാവിലെ 8.30ന് പദ്ധതി പ്രദേശമായ നെല്ലിക്കാപറമ്പിലാണ് സമരമെന്ന് എരഞ്ഞിമാവ് സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഗെയില്‍ ഇരകളും പൊതുജനങ്ങളും എരഞ്ഞിമാവ് സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രതിരോധ സമരത്തില്‍ പങ്കാളികളാവും. എം ഐ ഷാനവാസ് എംപി, കെ എം ഷാജി എംഎല്‍എ, എ പി അനില്‍കുമാര്‍ എംഎല്‍എ, മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിന്‍കുട്ടി, ഡിസിസി പ്രസിഡന്റുമാരായ അഡ്വ. ടി സിദ്ധീഖ്, വി വി പ്രകാശ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി കെ ഫിറോസ്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, എസ്ഡിപിഐ ദേശീയ കമ്മിറ്റി അംഗം പി അബ്ദുല്‍ ഹമീദ്, ജെഡിയു മലപ്പുറം ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, എ എ പി സംസ്ഥാന പ്രസിഡന്റ് സി ആര്‍ നീലകണ്ഠന്‍, പ്രദീപ് നെല്‍മ്മാറ, കുഞ്ഞു നീറാട്, ഇസ്മായില്‍ മൂത്തേടം, സി കെ കാസിം, മുസ്തഫ കൊമ്മേരി,അന്‍വര്‍ മുള്ളന്‍പാറ, കെ ടി അഷ്‌റഫ്, കെ പി നൗഷാദലി സംബന്ധിക്കും.
Next Story

RELATED STORIES

Share it