Kottayam Local

എയ്ഞ്ചല്‍വാലിക്കാര്‍ മല കയറിയത് രണ്ടു ടണ്‍ ഭാരമുള്ള കുരിശുമായി



ഏരുമേലി: ഭക്തിയുടെ നിറവില്‍ കഴിഞ്ഞ ദിവസം രണ്ട് ടണ്‍ ഭാരമുള്ള മരക്കുരിശുമായാണ് എയ്ഞ്ചല്‍വാലിയില്‍ നിന്നുള്ള സംഘം മലയാറ്റൂര്‍ മല കയറിയത്. ജാതിമത ഭേദമന്യ നാട്ടുകാരെല്ലാം എയ്ഞ്ചല്‍വാലിയില്‍ കുരിശു നിര്‍മാണത്തില്‍ പങ്കാളികളായി. ദുഖവെള്ളിക്കു മുമ്പ് മൂന്നു ദിവസം കൊണ്ടാണ് കുരിശു നിര്‍മാണം പൂര്‍ത്തിയാക്കിയത്. സെന്റ് മേരീസ് പള്ളി ഇടവകയിലെ നൂറോളം പേരടങ്ങുന്ന സംഘമാണ് മല കയറ്റത്തിനായി പോകുന്നത്. ഇവരെ യാത്രയാക്കാനും മലകയറ്റം കഴിഞ്ഞെത്തുമ്പോള്‍ സ്വീകരിക്കാനും നാട്ടുകാര്‍ ഒന്നിച്ചുകൂടി. പള്ളി വികാരി ഫാ. ആന്റണി ചെന്നക്കാട്ടുകുന്നേലിന്റെ നേതൃത്വത്തില്‍ തിരുകര്‍മങ്ങള്‍ക്കും നേര്‍ച്ചകഞ്ഞി വിതരണത്തിനും ശേഷമാണ് സംഘം കുരിശുമായി യാത്രയാരംഭിച്ചത്. ഓണം പോലെയാണ് ഇവിടെ വിഷുവും റമദാനും ക്രിസ്മസുമെല്ലാം. റമദാനിലെ വിശേഷ ദിവസങ്ങളില്‍ മുസ്‌ലിംകള്‍ക്കൊപ്പം പള്ളിയില്‍ നോമ്പുതുറയില്‍ നാട്ടിലെ ക്ഷേത്ര ഭാരവാഹികളും വൈദികരും പങ്കെടുക്കുന്നതും മാതൃകയാണ്.
Next Story

RELATED STORIES

Share it