malappuram local

എയര്‍ഹോണുകള്‍ക്കെതിരേ നടപടി അനിവാര്യം: റാഫ്

മലപ്പുറം: ആരോഗ്യത്തിന് ഹാനികരമാവുന്ന എയര്‍ഹോണ്‍ ഉപയോഗിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന്'റാഫ്' സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു ആവശ്യപ്പെട്ടു. ജില്ലയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ റാഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജീവകാരുണ്യ പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോടതി വിധികളെ മറികടന്ന് അമിത വേഗതയ്ക്കും മല്‍സര ഓട്ടത്തിനും ഇവ ഉപയോഗപ്പെടുത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രാഫിക്ക് വാരാഘോഷത്തോടനുബന്ധിച്ച് പോലിസും മോട്ടോര്‍ വാഹന വകുപ്പും ചേര്‍ന്ന് ജനുവരിയില്‍ മൂന്നു ദിവസങ്ങളിലായി ജില്ലയിലുടനീളം റോഡ് അപകട സന്ദേശ പ്രചാരണ ജാഥ നടത്തും. ഇതിന്റെ മുന്നോടിയായി സംസ്ഥാന കമ്മിറ്റി ഡിസംബര്‍ 30ന് രാവിലെ 10ന് മലപ്പുറം കലക്ടറേറ്റ് പരിസരത്ത് റോഡ് സുരക്ഷാ സെമിനാര്‍, അപകട ഫോട്ടോകളുടെ പ്രദര്‍ശനം, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, കലാകാരന്മാരെ ആദരിക്കല്‍ എന്നിവ നടത്തും. റാഫ് ജില്ലാ പ്രസിഡന്റ് പ്രകാശ് പി നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഖാദര്‍ കെ തേഞ്ഞിപ്പലം, കവറൊടി മുഹമ്മദ്, എം ടി തെയ്യാല, ഹനീഫ രാജാജി, അഡ്വ. പി കെ റജീന, ഇടവേള റാഫി, പുഴിത്തറ പോക്കര്‍ ഹാജി, സുമാ ശങ്കര്‍, അഷ്‌റഫ് കരിപ്പാലി, എം ടി ഗഫൂര്‍, പി വി ബദറുന്നീസ,റാഫ് ജില്ലാ സെക്രട്ടറി ബി കെ സെയ്ത്, എ ഡി ശ്രീകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it