എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞു വ്യാജ റിക്രൂട്ട്‌മെന്റ്; ഒരാള്‍ കൂടി അറസ്റ്റില്‍

കൊച്ചി: എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിയമനം നല്‍കാമെന്നു പറഞ്ഞ് വ്യാജ റിക്രൂട്ട്‌മെന്റ് നടത്തിയ കേസില്‍ ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രധാനി തിരൂര്‍ സ്വദേശി ശ്രീജിത്തിന്റെ ഭാര്യ മിജ (30)യെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ശ്രീജിത്ത് ഉള്‍പ്പെടെ നാലു പേരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തിക വാഗ്ദാനം ചെയ്താണു സ്വകാര്യ ഹോട്ടലില്‍ ഇവര്‍ റിക്രൂട്ട്—മെന്റ് നടത്തിയത്. 18 പേര്‍ കബളിപ്പിക്കപ്പെട്ടതായാണ് ആദ്യ സൂചനകള്‍.
ചെന്നൈയിലെത്തി അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്—തികയില്‍ വ്യാജ നിയമന ഉത്തരവ് നല്‍കാനാണ് ഉദ്ദേശിച്ചിരുന്നത്.
മിക്കവരുടെയും കൈയില്‍ നിന്നു മുന്‍കൂര്‍ തുക വാങ്ങിയിരുന്നു. രണ്ടു ലക്ഷത്തോളം രൂപ പ്രതികളില്‍ നിന്നു കണ്ടെടുത്തു. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കുമെന്ന് എറണാകുളം എസിപി കെ ലാല്‍ജി പറഞ്ഞു. റിക്രൂട്ട്‌മെന്റിനെത്തിയ ഒരു പെണ്‍കുട്ടി വിമാനത്താവളത്തില്‍ ജോലിയുള്ള സുഹൃത്തിനോട് വിവരം പറഞ്ഞിരുന്നു. ഇയാള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ടപ്പോഴാണു വ്യാജ റിക്രൂട്ട്‌മെന്റാണെന്ന് മനസ്സിലായത്. തുടര്‍ന്നു പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ചെന്നൈ സ്വദേശികളായ സെ ല്‍വകുമാര്‍, കാര്‍ത്തികേയന്‍, ദിനീഷ് എന്നിവരാണു മറ്റു പ്രതികള്‍.
മുഖ്യ പ്രതികളായ ശ്രീജിത്തും ഭാര്യ മിജയും തിരൂര്‍ സ്വദേശികളാണെങ്കിലും ചെന്നൈയിലാണ് താമസം.
കബളിപ്പിക്കപ്പെട്ടതായി കാണിച്ച് അവിടെ നിന്നുള്ള നാലു പേര്‍ കൂടി പോലിസില്‍ ബന്ധപ്പെട്ടിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it