Gulf

എമിറേറ്റ്‌സ് കോഴിക്കോട്ടേക്ക് പറക്കാന്‍ തയ്യാറാണന്ന് മന്ത്രി കടകംമ്പള്ളി

എമിറേറ്റ്‌സ് കോഴിക്കോട്ടേക്ക് പറക്കാന്‍ തയ്യാറാണന്ന് മന്ത്രി കടകംമ്പള്ളി
X
ദുബയ്: കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ കേന്ദ്ര വ്യാമയാന മന്ത്രാലയം അനുവദിച്ചാല്‍ എമിറേറ്റ്‌സ് വിമാനം ഉടന്‍ തന്നെ സര്‍വ്വീസ് നടത്താന്‍ തയ്യാറാണന്ന് കേരള ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ തേജസിനോട് പറഞ്ഞു. ദുബയില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മന്ത്രി. കേരള ടൂറിസം സ്റ്റാളില്‍ എമിറേറ്റ്‌സ് ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ബീച്ചായ ഗോവയേക്കാള്‍ മനോഹരമായ കടപ്പുറമാണ് മലബാറിനുള്ളത്. മലബാറിന്റെ തനതായ പ്രകൃതിയും സംസ്‌ക്കാരവും, ഭക്ഷണവും വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മലബാറിനെ വിനോദ മേഖലയില്‍ ഉയര്‍ത്തുന്നതിനുള്ള വിവിധ പദ്ധതികളാണ് കേരള സര്‍ക്കാര്‍ നടപ്പാക്കുന്നത്. മലബാറിലെ ഏഴ് നദികളെ ബന്ധിപ്പിച്ചുള്ള സമഗ്ര വിനോദ പദ്ധതികളാണ് നടപ്പാക്കുന്നത്. നിലവില്‍ കേരളത്തിലെത്തുന്ന ഒരു ശതമാനം മാത്രമാണ് മലബാര്‍ മേഖല സന്ദര്‍ശിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം പ്രാവര്‍ത്തികമാകുന്നതോടെ വന്‍ മാറ്റങ്ങളായിരിക്കും മലബാര്‍ മേഖലക്ക്് ഉണ്ടാകുകയെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ ലാത്വിയ സ്വദേശിനി ലാഗയുടെ മരണം സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ടൂറിസ്റ്റുകള്‍ക്ക് സുരക്ഷ ഒരുക്കാനും ടൂറിസം പോലീസ് കൂടുതല്‍ ശക്മാക്കുമെന്നും മന്ത്രി പറഞ്ഞു.



Next Story

RELATED STORIES

Share it