Gulf

എപ്‌സാക് മെഗാ കായിക മേളയ്ക്ക് വര്‍ണാഭമായ സമാപനം

എപ്‌സാക് മെഗാ കായിക മേളയ്ക്ക് വര്‍ണാഭമായ സമാപനം
X


ദമ്മാം: സൗദിയിലെ ഈസ്റ്റേണ്‍ പ്രൊവിന്‍സ് സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബ് (എപ്‌സാക്) സംഘടിപ്പിച്ച ഒരു മാസത്തെ മെഗാ കായിക മേളയ്ക്ക് ഉത്സവാന്തരീക്ഷത്തില്‍ സമാപനം. ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, കബഡി എന്നിവയില്‍ പ്രവിശ്യയിലെ മികച്ച ടീമുകള്‍ മാറ്റുരച്ച മല്‍സരങ്ങള്‍ കാണികളില്‍ ആവേശം പകര്‍ന്നു. സമാപന ചടങ്ങില്‍ പ്രമുഖ സിനിമാതാരം ജഗദീഷ് മുഖ്യാതിഥിയായിരുന്നു. ഡി കമ്പനിയും ദേവികാ നൃത്ത കലാക്ഷേത്രയും ഒരുക്കിയ നൃത്തനൃത്യങ്ങളും ജോബിന്‍, ലിജിന്‍ ഫ്രാന്‍സിസ്, ഷഫീഖ്, ശിഹാബ് കൊയിലാണ്ടി, നാച്ചു അണ്ടോണ, നിരഞ്ജന്‍ ബിന്‍സ്, നിവേദിത് രാജേഷ് പി വി, കല്യാണി ബിനു എന്നിവരുടെ ഗാനങ്ങളും ചടങ്ങിന് കൊഴുപ്പേകി. സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള ദേശീയ അവാര്‍ഡും ഇന്ദ്രന്‍സിന് ഏറ്റവും നല്ല നടനുള്ള സംസ്ഥാന അവാര്‍ഡും നേടിക്കൊടുത്ത ആളൊരുക്കം എന്ന സിനിമയുടെ നിര്‍മാതാവ് ജോളി ലോനപ്പന്‍, കായിക രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ കെ എം സലിം, റിയാസ് പറളി, സി അബ്ദുല്‍ റസാഖ് തെക്കേപ്പുറം, മുഹമ്മദാലി തൃപ്രയാര്‍ എന്നിവരെ വേദിയില്‍ ആദരിച്ചു. ഫുട്‌ബോള്‍ മത്സരത്തില്‍ ഖാലിദ് മുബാറക് ക്ലബ്ബ് വിന്നേഴ്സ് ട്രോഫിയും യങ് സ്റ്റാര്‍ ടൊയോട്ട റണ്ണേഴ്സ് ട്രോഫിയും ഏറ്റുവാങ്ങി. ഡോ. അബ്ദുസ്സലാം കണ്ണിയന്‍, ഡിഫ പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടി പ്രൈസ് മണി സമ്മാനിച്ചു. അമീനുല്‍ നജീം (ഗോള്‍ കീപ്പര്‍), ഷഹല്‍ (മികച്ച ഗോള്‍), മുഖ്ദാസ് (ഡിഫന്‍ഡര്‍), അബ്ദുല്‍ മാലിക് (കൂടുതല്‍ ഗോള്‍) വ്യക്തിഗത മികവിന് അര്‍ഹരായി. ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ സാബ് വാരിയേഴ്സ് ദമ്മാം, ഖൂഖാ അബ്രാജ് ദമ്മാം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. പി എം നജീബ്, ടി പി എം ഫസല്‍, പി എ എം ഹാരിസ് ക്യാഷ് പ്രൈസ് കൈമാറി. വോളിബോളില്‍ അല്‍ആദ് ജുബൈല്‍ ചാംപ്യാന്മാരായി. തമീമി ഷെഹീന്‍ ഖോബാര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആലിക്കുട്ടി ഒളവട്ടൂര്‍, മുജീബ് കളത്തില്‍, ബിജു കല്ലുമല, ഇ എം കബീര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുഹമ്മദ് കൈസര്‍ (ലിഫ്റ്റര്‍), സുലൈമാന്‍ റാസി (അറ്റാക്കര്‍) മികച്ച കളിക്കാരായി തിരഞ്ഞെടുത്തു. കബഡി മത്സരത്തില്‍ കരാവള്ളി ബുള്‍സ് ചാംപ്യന്‍സ് ട്രോഫിയും ദമ്മാം ഇന്ത്യന്‍സ് റണ്ണേഴ്സ് ട്രോഫിയും നേടി. ഇന്ത്യന്‍ സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ സുനില്‍ മുഹമ്മദും നവാസ് ആലപ്പുഴയും പ്രൈസ് മണി കൈമാറി. റാസിഖ് (ബെസ്റ്റ് കാച്ചര്‍), ആദം (ബെസ്റ്റ് റൈഡര്‍) എന്നിവര്‍ക്കുള്ള ട്രോഫികള്‍ ഷാജി മതിലകം, റഷീദ് ഉമ്മര്‍ സമ്മാനിച്ചു. ഫെയര്‍ പ്ലേ ടീമിനുള്ള ട്രോഫിക്ക് ടീം എപ്‌സാക് അര്‍ഹരായി. സമാപന ചടങ്ങില്‍ പ്രസിഡന്റ് നജീം ബഷീര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താര്‍, രക്ഷാധികാരി കെ എം സലീം സംസാരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എ കെ സജൂബ്, ജോബിന്‍, റഫീഖ് യൂസഫ്, അബ്ദുല്‍ സമദ്, അനസ് പാവുമ്പ, ടിന്റു ദേവസ്യ, ഗാലിബ് സലിം, അര്‍ഷാദ്, റഫീസ്, റാഷിദ് അസീസ്, അനീഷ്, രാജേഷ് ഖാന്‍, സിജി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it