Flash News

എന്‍ജിനീയറിങ് വിസ്മയമായ ഹൗറ പാലം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നു

കൊല്‍ക്കത്ത: ഇന്ത്യയുടെ എ ന്‍ജിനീയറിങ് വിസ്മയമായ ഹൗറ പാലത്തിന് 75 വയസ്സ്. രണ്ടാം ലോക മഹായുദ്ധ കാലത്തെ അതിജീവിച്ച പാലത്തിന്റെ പ്ലാറ്റിനം ജൂബിലി വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് കൊല്‍ക്കത്ത തുറമുഖ വകുപ്പ്. ഇരട്ടനഗരങ്ങളെന്നറിയപ്പെടുന്ന ഹൗറയെയും കൊല്‍ക്കത്തയെയുമാണ് ഈ പാലം ബന്ധിപ്പിക്കുന്നത്. 1943ല്‍ പൊതുഗതാഗതത്തിനായി തുറന്നുകൊടുക്കുമ്പോ ള്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാത്തെ കാന്റിലിവര്‍ ബ്രിഡ്ജ് എന്ന ഖ്യാതി കരസ്ഥമാക്കിയിരുന്നു ഈ പാലം. 829 മീറ്റര്‍ നീളമുള്ള പാലത്തിനെ താങ്ങി നിര്‍ത്താന്‍ ഒരൊറ്റ തൂണുപോലും നിര്‍മിച്ചിട്ടില്ലെന്നതാണ് എടുത്തുപറയാവുന്ന പ്രത്യേകത. ഇതിനു മുകളില്‍ 70 അടി വീതിയില്‍ എട്ടുവരിപ്പാതയാണുള്ളത്. ഇതിനു പുറമേ നടപ്പാതയുമുണ്ട്. ഈ പാലത്തി ല്‍ ഒരിടത്തുപോലും സ്‌ക്രൂ, നട്ട്, ബോള്‍ട്ട് തുടങ്ങിയവ ഉപയോഗിച്ചിട്ടില്ല. പാലം നിര്‍മിക്കാനായി 26,500 ടണ്‍ ഉരുക്ക് ഉപയോഗിച്ചു. ഇതില്‍ 23,000 ടണ്‍ ഉരുക്ക് ടിസ്‌ക്രോണ്‍ എന്ന ഹൈടെന്‍സില്‍ അലോയ് സ്റ്റീലാണ്. ഇതു വിതരണം ചെയ്തത് ടാറ്റാ സ്റ്റീലാണ്.  1943ല്‍ പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തപ്പോള്‍ വലിയ ആഘോഷങ്ങളൊന്നും സംഘടിപ്പിച്ചിരുന്നില്ല. കാരണം, അന്ന് രണ്ടാം ലോകമഹാ യുദ്ധം ശക്തിയാര്‍ജിച്ചു നില്‍ക്കുകയായിരുന്നു. പാലത്തിനു നേരെ ജപ്പാന്‍ വ്യോമാക്രമണം നടത്തുമെന്ന് ബ്രിട്ടിഷുകാര്‍ ഭയപ്പെട്ടിരുന്നു. 1942 മുതല്‍ 1944 വരെയുള്ള കാലഘട്ടത്തില്‍ ജപ്പാന്‍ പാലം നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. നിരവധി തവണ ബോംബ് വര്‍ഷിക്കുകയുമുണ്ടായി. എന്നാല്‍, പാലം ഇതിനെ അതിജീവിച്ചു. മാണിക്താലയിലെ കൊല്‍ക്കത്ത പോലിസ് മ്യൂസിയത്തില്‍ പാലം ലക്ഷ്യമിട്ട് ജപ്പാന്‍ വര്‍ഷിച്ച ബോംബുകളിലൊന്ന് ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ദിനേന അഞ്ചുലക്ഷത്തോളം കാല്‍നടയാത്രികരാണ് പാലത്തിലൂടെ കടന്നുപോവുന്നത്. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കാല്‍നടയാത്രക്കാര്‍ക്കായി വിശ്രമസ്ഥലം നിര്‍മിക്കാനായി വിദഗ്ധരായ എന്‍ജിനീയര്‍മാരില്‍ നിന്ന് പദ്ധതി ക്ഷണിച്ചിട്ടുണ്ടെന്ന് തുറമുഖ വകുപ്പ് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it