എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍ കോഴ്‌സ്: പരീക്ഷാ കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തും

തിരുവനന്തപുരം: സര്‍ക്കാരും സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ്, ആര്‍കിടെക്ചര്‍ കോളജ് മാനേജ്‌മെന്റുകളുമായി ഏര്‍പ്പെട്ടിട്ടുള്ള കരാര്‍ പ്രകാരം സ്വകാര്യ-സ്വാശ്രയ എന്‍ജിനീയറിങ് ആര്‍കിടെക്ചര്‍ കോളജുകളിലെ 15 ശതമാനം കമ്മ്യൂണിറ്റി, രജിസ്‌റ്റേര്‍ഡ് സൊസൈറ്റി, രജിസ്‌റ്റേര്‍ഡ് ട്രസ്റ്റ് ക്വാട്ടയിലേക്ക് പ്രവേശനപ്പരീക്ഷാ കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തും.
എന്‍ജിനീയറിങില്‍ കേരള സെല്‍ഫ് ഫിനാന്‍സിങ് എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷനു കീഴില്‍ വരുന്ന കോളജുകളില്‍ ആകെ സീറ്റുകളുടെ 15 ശതമാനം കോളജ് മാനേജ്‌മെന്റ് പ്രതിനിധാനം ചെയ്യുന്ന സമുദായം, രജിസ്റ്റേര്‍ഡ് സൊസൈറ്റി, രജിസ്റ്റേര്‍ഡ് ട്രസ്റ്റ് അംഗങ്ങള്‍ക്കുമാണ്.
കേരള കാത്തലിക് എന്‍ജിനീയറിങ് കോളജ് മാനേജ്‌മെന്റ് അസോസിയേഷനു കീഴില്‍ വരുന്ന കോളജുകളില്‍ ആകെ സീറ്റുകളിലെ 10 ശതമാനം മാനേജ്‌മെന്റ് പ്രതിനിധാനം ചെയ്യുന്ന സമുദായത്തില്‍ നിന്നു സ്വീകരിക്കും.എന്നാല്‍ ലാറ്റിന്‍ കാത്തലിക് സമുദായത്തിനു കീഴില്‍ വരുന്ന കോളജുകളില്‍ ആകെ സീറ്റുകളുടെ 15 ശതമാനം പ്രസ്തുത സമുദായത്തില്‍ നിന്നായിരിക്കും സ്വീകരിക്കുക. ആര്‍കിടെക്ചര്‍ വിഭാഗത്തില്‍ അസോസിയേഷനു കീഴില്‍ വരുന്ന കോളജുകളില്‍ ആകെ സീറ്റുകളുടെ 15 ശതമാനം കോളജ് മാനേജ്‌മെന്റ് പ്രതിനിധാനം ചെയ്യുന്ന സമുദായം, രജിസ്‌ട്രേര്‍ഡ് സൊസൈറ്റി, ട്രസ്റ്റ് അംഗങ്ങള്‍ക്കുമായി മാറ്റിവച്ചിട്ടുണ്ട്. ഇതിലേക്കാണ് പ്രവേശനം നടത്തുക.
Next Story

RELATED STORIES

Share it