kannur local

എന്‍ജിഒ യൂനിയന്‍ സംസ്ഥാന സമ്മേളനത്തിന് കൊടിയുയര്‍ന്നു



കണ്ണൂര്‍: നാലുദിവസങ്ങളിലായി നടക്കുന്ന കേരള എന്‍ജിഒ യൂനിയന്‍ 54ാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരില്‍ കൊടിയുയര്‍ന്നു. സമാപന പൊതുസമ്മേളന നഗരിയില്‍ സ്വാഗതസംഘം ചെയര്‍പേര്‍സണ്‍ പി കെ ശ്രീമതി എംപി പതാക ഉയര്‍ത്തി. പൊതുസമ്മേളന നഗരിയില്‍ നാട്ടാനുള്ള കൊടിമരം കരിവെള്ളൂര്‍ രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും പതാക പയ്യാമ്പലത്തെ ടി കെ ബാലന്‍ സ്മാരകത്തില്‍ നിന്നുമാണ് കൊണ്ടുവന്നത്. കൊടിമരജാഥ കരിവെള്ളൂരില്‍ എം പ്രകാശനും പതാകജാഥ പയ്യാമ്പലത്ത് കെ പി സഹദേവനും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണശേഷം ഇരുജാഥകളും കണ്ണൂര്‍ കാല്‌ടെക്‌സ് ജങ്ഷനില്‍ ഒത്തുചേര്‍ന്നു. നൂറുകണക്കിനു ജീവനക്കാരും സ്വാഗതസംഘം പ്രവര്‍ത്തകരും അണിചേര്‍ന്ന് ആനയിച്ച പതാക-കൊടിമരജാഥകള്‍ പൊതുസമ്മേളനവേദിയായ കണ്ണൂര്‍ ടൗണ്‍സ്‌ക്വയറില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ പ്രേംകുമാര്‍, സ്വാഗതസംഘ കണ്‍വീനര്‍ എം വി ശശിധരന്‍ സംസാരിച്ചു.കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്നു. ജനറല്‍ സെക്രട്ടറി കെ സുന്ദരരാജന്‍ പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ വി ശോഭ(കാസര്‍കോഡ്), വി വി വനജാക്ഷി(കണ്ണൂര്‍), എ എന്‍ ഗീത(വയനാട്), രാജന്‍ പടിക്കല്‍(കോഴിക്കോട്), എ പി പത്മിനി(മലപ്പുറം), പി ജെ രമണി(പാലക്കാട്), ഷാലി ടി നാരായണന്‍(തൃശൂര്‍), ടി വല്‍സല(എറണാകുളം), എം എ സുരേഷ്(ഇടുക്കി), ജെ അശോക്കുമാര്‍(കോട്ടയം), വി ഷേബു(ആലപ്പുഴ), ആദര്‍ശ്കുമാര്‍(പത്തനംതിട്ട), ബി സോളമന്‍(കൊല്ലം), വി ബൈജു കുമാര്‍(തിരുവനന്തപുരം നോര്‍ത്ത്), ടി സുരേഷ്‌കുമാര്‍(തിരുവനന്തപുരം സൗത്ത്) പങ്കെടുത്തു. ചര്‍ച്ചകള്‍ക്ക് ജനറല്‍ സെക്രട്ടറി ടി സി മാത്തുക്കുട്ടി നല്‍കിയ മറുപടിയെ തുടര്‍ന്ന് പ്രവര്‍ത്തന റിപോര്‍ട്ട് സമ്മേളനം അംഗീകരിച്ചു.
Next Story

RELATED STORIES

Share it