World

എത്യോപ്യയും എറിത്രിയയും സമാധാന ധാരണയിലെത്തി

അസ്മറ(എറിത്രിയ): സൗഹാര്‍ദവും സമാധാനവും പുനസ്ഥാപിക്കുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തില്‍ എത്യോപ്യയും എറിത്രിയയും ഒപ്പുവച്ചതായി എറിത്രിയ വിവരസാങ്കേതിക മന്ത്രി യെമാനെ ഗെബ്രിമെസ്‌കെല്‍ അറിയിച്ചു. എത്യോപ്യന്‍ പ്രധാനമന്ത്രി അബീ അഹ്മദും എറിത്രിയന്‍ പ്രസിഡന്റ് ഇസയാസ് അഫ്രീക്കിയും കരാറില്‍ ഒപ്പുവയ്ക്കുന്ന ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടു.
ദീര്‍ഘകാലമായി ശത്രുതയില്‍ കഴിയുന്ന ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള സംയുക്ത സമ്മേളനം കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. എറിത്രിയ തലസ്ഥാനമായ അസ്മറയില്‍ നടന്ന ഉച്ചകോടി—യില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനും ധാരണയായി. ഇരു രാജ്യങ്ങളിലും എംബസി തുറക്കുക, വ്യോമഗതാഗതം ആരംഭിക്കുക, തുറമുഖങ്ങളിലേക്ക് ഗതാഗതം അനുവദിക്കുക എന്നിവയിലാണ് ധാരണ. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള വിദ്വേഷത്തിന്റെ മതില്‍ പൊളിച്ചുകളഞ്ഞതായും സ്‌നേഹംകൊണ്ടുള്ള പാലം നിര്‍മിക്കുമെന്നും അബീ അഹ്മദ് അറിയിച്ചു. 1998നും 2000ത്തിനും ഇടയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന യുദ്ധത്തില്‍ 80,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it