Idukki local

എട്ടുമാസത്തിനകം എട്ടു മുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക് ആക്കും: മന്ത്രി

തൊടുപുഴ:  പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ അക്കാദമിക് മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. തൊടുപുഴ ഡയറ്റ് കേന്ദ്രത്തില്‍ ഹെറിറ്റേജ് മ്യൂസിയവും ശാസ്ത്ര പഠന കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകളെ അടുത്ത എട്ടുമാസത്തിനകം എല്ലാ സൗകര്യങ്ങളുമുള്ള ഹൈടെക് ക്ലാസുകളാക്കി മാറ്റുമെന്ന് അദ്ദേഹം അറിയിച്ചു. 2018-19 വര്‍ഷം മാര്‍ച്ച് 31നകം മുഴുവന്‍ എല്‍പി, യുപി സ്‌കുളുകളെയും ഹൈടെക് ആക്കി മാറ്റാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ഈമാസം 22ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി ജെ ജോസഫ്എംഎല്‍എ അധ്യക്ഷനായി. നഗരസഭാ ചെയര്‍പേഴ്‌സന്‍ സഫിയാ ജബ്ബാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, നിര്‍മ്മല ഷാജി, കെ കെ സോമന്‍, വി സതീഷ്‌കുമാര്‍ —സംസാരിച്ചു.
Next Story

RELATED STORIES

Share it