Flash News

എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു;രണ്ടാനച്ഛന്‍ അറസ്റ്റില്‍

എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു;രണ്ടാനച്ഛന്‍ അറസ്റ്റില്‍
X


കാസര്‍കോട്: എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍.  കുമ്പള പഞ്ചതൊട്ടിയിലെ ഓട്ടോ ഡ്രൈവറാണ് അറസ്റ്റിലായത്. കുമ്പള സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ വകുപ്പ് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കാസര്‍കോട്ട് നടന്ന എടിഎം കവര്‍ച്ചാ കേസിലെ പ്രതി കൂടിയാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ വാടക വീട്ടില്‍ വെച്ചായിരുന്നു സംഭവം. തുടര്‍ന്ന് പെണ്‍കുട്ടി കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നേരത്തെയും പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം നടന്നിരുന്നു. പെണ്‍കുട്ടിയെ പരവനടക്കത്തെ മഹിളാമന്ദിരത്തിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it