kozhikode local

എടിഎമ്മിലെ മോഷണശ്രമം : പ്രതിയെ കൊണ്ടുവന്ന് തെളിവെടുത്തു



കോഴിക്കോട്: എസ്ബിഐ ശാഖയില്‍ മോഷണ ശ്രമം നടത്തിയ പശ്ചിമബംഗാള്‍ മാള്‍ഡ സ്വദേശിയായ യോഗേഷ് മംണ്ഡലി(27)നെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളുവെടുപ്പ് നടത്തി. കഴിഞ്ഞ വ്യാഴാഴ്ച മാനാഞ്ചിറ പ്രധാന ശാഖയില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണ ശ്രമവുമായി ബന്ധപ്പെട്ട് പ്രതിയെ ഇന്നലെ രാവിലെ 12 മണിയോടെ ടൗണ്‍ എസ്‌ഐ ഇ കെ ഷിജുവിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ശനിയാഴ്ച്ച രാത്രിയാണ് യോഗേഷ് മണ്ഡലിനെ കല്ലായി റെയില്‍വേ സ്റ്റേഷനില്‍ വച്ച് പോലിസ് പിടികൂടിയത്. കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കമ്പിപ്പാരയും റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പ്രതിയെ മാനാഞ്ചിറ എസ്ബിഐ ശാഖയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പുലര്‍ച്ചെ ഗേറ്റ് കടന്നാണ് എത്തിയതെന്നും സിസിടിവി കമ്പി ഉപയോഗിച്ച് മറച്ചതും ക്യാഷ് ഡെപ്പോസിറ്റ് മെഷ്യനും എടിഎമ്മും തകര്‍ത്തത് എങ്ങനെയെന്നും പ്രതി വിശദീകരിച്ചു. പെരുമണ്ണയില്‍ താമസിച്ച് ജോലി ചെയ്ത് വരുകയായിരുന്ന യോഗേഷ് സാമ്പത്തിക പ്രാരാബ്ധങ്ങല്‍ മൂലമാണ് മോഷണത്തിന് തുനിഞ്ഞത്. നാട്ടിലേക്ക് പണമടയ്ക്കാന്‍ സ്ഥിരമായി മാനാഞ്ചിറ എസ്ബിഐ എടിഎമ്മില്‍ എത്താറുള്ള പ്രതി ഈ മാസം നാലാം തിയ്യതി മുതല്‍ മോഷണത്തിന് ഒരുങ്ങിയതായി പോലിസിന് മൊഴിനല്‍കി. പെരുമണ്ണയിലെ ജോലി സ്ഥലത്ത് നിന്ന് മോഷ്ടിച്ച കമ്പിപാരയും ഷവലുമായാണ് ഇയാള്‍ കഴിഞ്ഞ വ്യാഴാഴ്ച്ച പുലര്‍ച്ചെ മോഷണത്തിനെത്തിയത്. എന്നാല്‍ ഡെപ്പോസിറ്റ് മെഷിനും എടിഎമ്മും തകര്‍ക്കാ ന്‍ കഴിയില്ലെന്ന് മനസിലാക്കിയപ്പോള്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it