palakkad local

എടിഎം കൗണ്ടറില്‍ മറന്നുവച്ച പണവും രേഖകളും ഉടമസ്ഥയ്ക്ക് നല്‍കി യുവാവ് മാതൃകയായി

ആലത്തൂര്‍: എടിഎം കൗണ്ടറില്‍ മറന്നുവച്ച പണവും സ്വര്‍ണവും രേഖകളും ഉള്‍പ്പെട്ട പേഴ്‌സ്  ഉടമസ്ഥയ്ക്ക് നല്‍കി യുവാവ് മാതൃകയായി. പാലക്കാട് കല്ലേപ്പുള്ളി സ്രാമ്പിക്കല്‍ വീട്ടില്‍ ഷറഫുദ്ധീന്റെ മകന്‍ ഷംസീറി(23)നാണ് കുനിശ്ശേരിയിലെ എസ്ബിഐ എടിഎം കൗണ്ടറില്‍ നിന്ന് പണവും ആഭരണവും രേഖകളുമടങ്ങിയ പേഴ്‌സ് കിട്ടിയത്. പേഴ്‌സിലെ ഐഡി കാര്‍ഡിലെ വിലാസപ്രകാരം കുത്തനൂരിലെത്തി ഷംസീര്‍ അന്വേക്ഷിച്ചെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സമയം അവിടെ കണ്ടെത്തിയ കുത്തനൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ രേഖയെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. അവര്‍ക്കും ആളെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ രേഖയുടെ ഭര്‍ത്താവ് ആലത്തൂര്‍ സ്‌റ്റേഷനിലെ സിപിഒ ആയ മണികണ്ഠനെ അറിയിച്ചു.പിന്നീട് മണികണ്ഠനും ഷംസീറും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പണം നഷ്ടപ്പെട്ട വീട്ടമ്മയെ കണ്ടെത്തിയത്. കുനിശ്ശേരി കണ്ണന്‍ തൊടിയില്‍ താമസിക്കുന്ന കുട്ടന്റെ ഭാര്യ മാധവിയുടെതായിരുന്നു പേഴ്‌സ്. അവരെ ആലത്തൂര്‍ സ്‌റ്റേഷനിലേക്ക് വരുത്തി യുവാവിനെക്കൊണ്ടു തന്നെ പേഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കി. ഷംസീറിനെ ആലത്തൂര്‍ പോലിസ് അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it