palakkad local

എടത്തനാട്ടുകര എച്എസ്എസില്‍ ഹരിത ഗ്രാമം പദ്ധതിക്ക് തുടക്കം



എടത്തനാട്ടുകര : എടത്തനാട്ടുകര കോട്ടപ്പള്ള ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്  യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹരിത ഗ്രാമം പദ്ധതി ആരംഭിച്ചു. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, പരിസ്ഥിതി ചൂഷണങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം, ശുചിത്വാവബോധം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹരിത ഗ്രാമം പദ്ധതി ആരംഭിച്ചത്. പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഭൂമിക്കൊരു തണല്‍ പദ്ധതിയുടെ ഉല്‍ഘാടനം വ്യക്ഷ തൈ നട്ടുകൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി ഗിരിജ നിര്‍വഹിച്ചു.  പ്രിന്‍സിപ്പാള്‍ കെ ഉണ്ണീന്‍, പ്രധാനാധ്യാപിക റജീന ടീച്ചര്‍,സ്‌കൗട്ട് മാസ്റ്റര്‍ ഒ മുഹമ്മദ് അന്‍വര്‍, ഗൈഡ് ക്യാപ്റ്റന്‍ വി. ജലജ കുമാരി, വി മുഹമ്മദ്, വി നഫിസ ടീച്ചര്‍, സ്‌കൗട്ട് ലീഡര്‍ ആഷിഖ്, ഗൈഡ് ലീഡര്‍ ഖദീജ പാറോക്കോട്ടില്‍ എന്നിവര്‍ പങ്കെടുത്തു.ഹരിത ഗ്രാമം പദ്ധതിയുടെ ഭാഗമായി തണല്‍ വ്യക്ഷങ്ങളുടെ നടലും സംരക്ഷണവും, മഴക്കുഴി നിര്‍മാണം, ജൈവ പച്ചക്കറി ഉല്‍പാദനം, ശുചിത്വ ബോധവല്‍ക്കരണം തുടങ്ങിയവയും സംഘടിപ്പിക്കും.
Next Story

RELATED STORIES

Share it