malappuram local

എടക്കരയില്‍ വീണ്ടും കാട്ടാന കൃഷി നശിപ്പിച്ചു

എടക്കര: അറനാടംപാടം പ്രദേശത്ത് കാട്ടാന നിരവധി  കാര്‍ഷികവിളകള്‍ കാട്ടാന നശിപ്പിച്ചു. അറനാടംപാടത്തെ കോയിക്കര കുഞ്ഞുമോള്‍, പണ്ടാരപറമ്പില്‍ അസ്മാബി, മൂത്തേടത്ത് ഷൗക്കത്ത് എന്നിവരുടെ കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. തെങ്ങ്, കമുക്, വാഴ തുടങ്ങിയ വിളകള്‍ വ്യാപകായി നശിപ്പിച്ചിട്ടുണ്ട്.
ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു സംഭവം. കരിയംമുരിയം വനത്തില്‍ നിന്നുമിറങ്ങുന്ന കാട്ടാനകള്‍ ഉണിച്ചന്തം, അറനാടംപാടം, ഉദിരകുളം, മണക്കാട്, താമരക്കുളം, പൊട്ടന്‍തരിപ്പ തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായ കൃഷിനാശമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. കാട്ടാന നശിപ്പിച്ച കൃഷിയിടങ്ങള്‍ റെയ്ഞ്ച് ഓഫിസര്‍, എടക്കര ഗ്രാമപ്പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം കെ ചന്ദ്രന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. അതേസമയം, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ കാട്ടാനകളെ ഒരുമാസത്തിനകം കണ്ടത്തെി പിടികൂടുമെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
ഇതിന് കഴിയാത്തപക്ഷം ജനകീയസമര രംഗത്ത് താനുമുണ്ടാവുമെന്നും എംഎല്‍എ പറഞ്ഞു.
കാട്ടാനശല്യം രൂക്ഷമായി തുടരുന്ന ജനവാസ കേന്ദ്രങ്ങളോടു ചേര്‍ന്നുള്ള വനാതിര്‍ത്തികളില്‍ ഒമ്പതര കിലോമീറ്റര്‍ ദൂരത്തില്‍ ട്രഞ്ച് നിര്‍മിക്കും. ഇതിന് എംഎല്‍എ ഫണ്ട് ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മൂത്തേടം പഞ്ചായത്തിലെ വട്ടപ്പാടം ജനവാസ കേന്ദ്രത്തിലത്തെിയ കാട്ടാന യുവാവിനെ അക്രമിച്ചുകൊലപ്പെടുത്തിയ സാഹചര്യത്തില്‍ മൂത്തേടത്ത് അടിയന്തരമായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ.
Next Story

RELATED STORIES

Share it