Kottayam Local

എച്ച്എന്‍എല്‍ വില്‍ക്കാനുള്ള നീക്കംകേന്ദ്ര സര്‍ക്കാരും ഭൂമാഫിയയും തമ്മിലുള്ള ഒത്തുകളിയെന്ന് പി എ മുഹമ്മദ് റിയാസ്‌



വൈക്കം: പൊതുമേഖലാ സ്ഥാപനമായ എച്ച്എന്‍എല്‍ വില്‍ക്കാനുള്ള നീക്കത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരും ഭൂമാഫിയയും തമ്മിലുള്ള ഒത്തുകളിയാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ്.
എച്ച്എന്‍എല്‍ സ്വകാര്യവ ല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ ഡിവൈഎഫ്‌ഐ നടത്തിയ എച്ച്എന്‍എല്‍ സംരക്ഷണ മാര്‍ച്ച് കമ്പനി ഗേറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കോടികള്‍ വിലവരുന്ന 650 ഏക്കര്‍ ഭൂമിയും കെട്ടിടങ്ങളും സ്വകാര്യ കുത്തകകള്‍ക്ക് ചുളുവിലയ്ക്ക് നല്‍കി അതുവഴി വന്‍തുക കമ്മീഷന്‍ പറ്റാനുള്ള നീക്കമാണ് കമ്പനി സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ധൃതിപിടിച്ച തീരുമാനത്തിന് പിന്നിലുള്ളതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡ ന്റ് സജേഷ് ശശി അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി ടി ആര്‍ രഘുനാഥന്‍, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ്, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ രാജേഷ്, ജില്ലാ സെക്രട്ടറി പി എന്‍ ബിനു, ഇ എം കുഞ്ഞുമുഹമ്മദ്, പി വി സുനില്‍, പി എം തങ്കപ്പന്‍, കെ ശെല്‍വരാജ്, കെ യു വര്‍ഗീസ്, സി പി ജയരാജ്, ആര്‍ രോഹിത് സംസാരിച്ചു.
Next Story

RELATED STORIES

Share it