thrissur local

എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ ഇസാഫ് കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററും എടിഎം കൗണ്ടറും

തൃശൂര്‍: പൂരം എക്‌സിബിഷന്‍ ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററും എ. ടി. എം കൗണ്ടറും പ്രവര്‍ത്തനമാരംഭിച്ചു.
പൂരത്തിന്റെ ചരിത്രത്തിലാദ്യമാണ് ബാങ്കിംഗ് സേവനങ്ങള്‍ക്കായി ഒരു കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററും എടിഎം കൗണ്ടറും സജ്ജീകരിക്കുന്നത്. രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. എടിഎം കൗണ്ടറിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാണ്. പൂരം സന്ദര്‍ശകര്‍ക്കും ഇടപാടുകാര്‍ക്കും  ആവശ്യമായ വിവരങ്ങള്‍ നല്കുന്നതിനൊപ്പം  നൂതന ബാങ്കിംഗ് സേവനങ്ങളെക്കുറിച്ച് ബോധാവന്മാരാക്കുകയും ചെയ്യുകയാണ് കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്റനരിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ്  ബാങ്ക് എം. ഡിയും സി. ഇ. ഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. മേയര്‍ അജിത ജയരാജന്‍ കസ്റ്റമര്‍ ഫെസിലിറ്റേഷന്‍ സെന്ററും പൂരം എക്‌സിബിഷന്‍ കമ്മിറ്റി പ്രസിഡന്റ് പി. രാധാകൃഷ്ണന്‍ താല്‍ക്കാലിക എ. ടി. എം. കൗണ്ടറും ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it