Alappuzha local

എഎസ് കനാല്‍ മാലിന്യക്കൂമ്പാരമായി



ചേര്‍ത്തല: ആലപ്പുഴയെയും ചേര്‍ത്തലയെയും ബന്ധിപ്പിച്ച് കനാല്‍ മാര്‍ഗം കച്ചവട സാമിഗ്രികള്‍ എത്തിച്ചിരുന്ന എഎസ് കനാല്‍   മാലിന്യ കൂമ്പാരമായി മാറി.  മുട്ടം മാര്‍ക്കറ്റിലെ അറവ് മല്‍സ്യ മാലിന്യങ്ങള്‍ ചാക്കുകളിലാക്കി പാലങ്ങളിലെ കൈവരിയിലൂടെ കനാലിലേക്ക്  ഇടുകയാണ് പതിവ്. നഗരത്തിലെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് തോട്ടിലേക്കാണ്. ഏറ്റവും തിരക്കേറിയ സ്വകാര്യ ബസ്സ്റ്റാന്റ് ന് സമീപം  തോടിന്റെ കരയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറികളിലേയും മറ്റ് ചായ കടകളിലെയക്കും  ഇവിടെ നിന്ന് ശേഖരിക്കുന്ന ജലം ഉപയോഗിച്ച് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാകം ചെയ്ത് വില്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെങ്കിലും അധികാരികള്‍ കണ്ണടയക്കുകയാണ്.  വര്‍ഷം തോറും കോടികളുടെ വികസനപ്രവര്‍ത്തനം നടത്തുന്ന നഗരസഭയും തോടിന്റെ ദുസ്ഥിതിക്ക് നേരെ മുഖം തിരിക്കുന്നതായാണ് വിമര്‍ശനം. ജനപ്രതിനിധികളും തോടിന്റെ നവീകരണത്തിനായി പദ്ധതിയൊരുക്കാന്‍ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. പഴയകാലത്ത് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ചരക്കുകള്‍ എത്തിച്ചിരുന്ന കൂറ്റന്‍ വള്ളങ്ങള്‍ അടക്കം സഞ്ചരിച്ചിരുന്ന തോട് മാംസ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ അടിഞ്ഞുകൂടി ദുര്‍ഗന്ധം പരത്തുന്ന സ്ഥിതിയാണ്. തോടിന്റെ ഇരുകരകളിലും താമസിക്കുന്നവരും സ്ഥാപനം നടത്തുന്നവരും ദുര്‍ഗന്ധം മൂലം ദുരിതം പേറുകയാണ്. ആയിരങ്ങള്‍ ചികിത്സക്കായി ആശ്രയിക്കുന്ന ഗവ. ആയുര്‍വേദ ആശുപത്രി തോടിന്റെ കരയിലാണ് പ്രവര്‍ത്തിക്കുന്നത്. ദുര്‍ഗന്ധവും ഇഴജന്തുക്കളുടെ ശല്യവും മൂലം ഇവിടെയെത്തുന്നവര്‍ വലയുകയാണ്. തോടിന്റെ നവീകരണത്തിനായി വിശദമായ പദ്ധതി തയാറാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Next Story

RELATED STORIES

Share it