എഎഫ്‌സി: ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: യുഎഇയില്‍ 2019 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍, ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന ഇന്ന് ഉച്ചകഴിഞ്ഞ് 2ന് ആരംഭിക്കും. മധ്യപൂര്‍വേഷ്യയില്‍ നടക്കുന്ന ഏറ്റവും വലിയ കായികമാമാങ്കമാണിത്. 2019 ജനുവരി 5 മുതല്‍ ഫെബ്രുവരി 1 വരെയാണു മല്‍സരങ്ങള്‍. ടിക്കറ്റുകള്‍ക്കായി ംംം.ശേരസലാേമേെലൃ.ൗമല എന്ന സൈറ്റാണ് സന്ദര്‍ശിക്കേണ്ടത്.
ഗ്രൂപ്പ് എയില്‍ യുഎഇ, തായ്‌ലന്‍ഡ്, ബഹ്‌റയ്ന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ. മൊത്തം 24 ഏഷ്യന്‍ ടീമുകളുള്ള, നാലാഴ്ച നീളുന്ന ടൂര്‍ണമെന്റില്‍ 51 മല്‍സരങ്ങളാണുള്ളത്. എഎഫ്‌സി ഏഷ്യന്‍ കപ്പ് നടത്തിപ്പ് യുഎഇയെ സംബന്ധിച്ചിടത്തോളം അഭിമാനമാണെന്ന് സംഘാടകസമിതി വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഖള്‍ഫാന്‍ അല്‍ റൊമെയ്തി പറഞ്ഞു. ഏഷ്യയിലെ ലക്ഷക്കണക്കിനു വരുന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മല്‍സരം കാണാന്‍ ടിക്കറ്റ് നിരക്കുകള്‍ ഉദാരമാക്കിയിട്ടുണ്ടെന്ന് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഡാറ്റോ വിന്‍ഡ്‌സര്‍ ജോണ്‍ അറിയിച്ചു.
Next Story

RELATED STORIES

Share it