Flash News

എഎപി സര്‍ക്കാരും നിലപാട് മാറ്റിയില്ല

ന്യൂഡല്‍ഹി: ബീഫ് കൈവശം വയ്ക്കുന്നതും കഴിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കിയ നടപടി ഭരണഘടനാ വിധേയമാക്കണമെന്ന് ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്  ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കന്നുകാലികളെയും പശുക്കളെയും കശാപ്പില്‍ നിന്ന് സംരക്ഷിക്കാ ന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഡല്‍ഹി മൃഗസംരക്ഷണ വകുപ്പ് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേസില്‍ മെയ് 16ന് വാദം കേള്‍ക്കും. ഡല്‍ഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ച് മുമ്പാകെയാണ് ഭരണഘടനയുടെ 48ാം വകുപ്പ് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം ന്ല്‍കിയത്. ബീഫ് കൈവശം വയ്ക്കുന്നതും ഭക്ഷിക്കുന്നതും ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള  മൃഗ സംരക്ഷണ വകുപ്പിന്റെ വ്യവസ്ഥ ചോദ്യം ചെയ്ത് കൊണ്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യ ഹരജിയിലാണ് ഡല്‍ഹിയിലെ എഎപി സര്‍ക്കാരിന്റെ നടപടി.നടപടിക്കെതിരേ ശക്തമായ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിലും സാമൂഹിക പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉയര്‍ന്നിരിക്കുന്നത്. ബീഫ് നിരോധനം വ്യക്തി സ്വതാന്ത്ര്യത്തിലേക്കുള്ള നിയമപരമായ കടന്നുകയറ്റമാണെന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Next Story

RELATED STORIES

Share it