എഎംഎംഎ ഭാരവാഹിയാകുന്നതില്‍ നിന്ന് പാര്‍വതിയെ സെക്രട്ടറി പിന്തിരിപ്പിച്ചെന്ന് പത്മപ്രിയ
BY Jasmi JMI9 July 2018 4:20 PM GMT
X
Jasmi JMI9 July 2018 4:20 PM GMT
കൊച്ചി: താര സംഘടനയായ എഎംഎംഎയുടെ ഭാരവാഹിയായി മല്‍രിക്കുന്നതില്‍ നിന്ന് നടി പാര്‍വതിയെ എഎംഎംഎ സെക്രട്ടറി പിന്തിരിപ്പിച്ചതായി നടി പത്മപ്രിയ. അമ്മയില്‍ ജനാധിപത്യമില്ല. മുന്‍കൂട്ടി ഭാരവാഹികളെ നിശ്ചയിച്ച ശേഷമാണ് ജനറല്‍ബോഡി യോഗം ചേരാറുള്ളതെന്നും എന്തിനാണ് പത്തു പേരടങ്ങുന്ന സംഘത്തെ നേരത്തെ നിശ്ചയിക്കുന്നതെന്നറിയില്ലെന്നും പത്മപ്രിയ പറഞ്ഞു.
അത്തരത്തില്‍ ഭാരവാഹികളെ മുന്‍കൂട്ടി നിശ്ചയിക്കുന്നത് മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരെ നിരുത്സാഹപ്പെടുത്തും, റിമ കല്ലിങ്കലും ഗീതു മോഹന്‍ദാസും എഎംഎംഎക്ക് രാജിക്കത്ത് മെയില്‍ ചെയ്തിരുന്നതാണ്, എന്തുകൊണ്ടാണ് രാജിക്കത്ത് ലഭിച്ചിട്ടില്ലെന്ന് പറയുന്നതെന്നറിയില്ലെന്നും പത്മപ്രിയ വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയില്‍ ഉണ്ടായിരുന്നില്ല. അമ്മയിലെ നടീനടന്‍മാര്‍ ചേര്‍ന്ന് അവതരിപ്പിച്ച സ്‌കിറ്റ്? തമാശയായി കാണണമെന്ന വാദം അംഗീകരിക്കാനാവില്ല. അത് സ്ത്രീകളെ അപമാനിക്കുന്നതാണെന്ന വിമര്‍ശനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും പത്മപ്രിയ വ്യക്തമാക്കി. ഏഷ്യാനെറ്റ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പത്മപ്രിയ ഇക്കാര്യങ്ങള്‍ പറഞ്ഞത്.ഇതോടെ എഎംഎംഎ പ്്്രസിഡന്റ് എന്ന നിലയില്‍ മോഹന്‍ലാല്‍ നടത്തിയ പത്ര സമ്മേളനത്തിലെ പ്രസ്താവനകള്‍ക്ക് നേരെ വീണ്ടും ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT