Flash News

എം കെ ഫൈസി എസ്ഡിപിഐ ദേശീയ പ്രസിഡന്റ്

എം കെ ഫൈസി എസ്ഡിപിഐ ദേശീയ പ്രസിഡന്റ്
X
ബാംഗ്ലൂര്‍/തിരുവനന്തപുരം: സത്യത്തിന്റെ രാഷ്ട്രീയമാണ് എസ്ഡിപിഐ ഉയര്‍ത്തിപ്പിടിക്കുന്നതെന്നും കുപ്രചാരണങ്ങളിലൂടെ ഇതിനെ തകര്‍ക്കാനാവില്ലെന്നും പാര്‍ട്ടി ദേശീയ പ്രസിഡന്റ് എം കെ ഫൈസി പ്രസ്താവിച്ചു.
ബാംഗ്ലൂരില്‍ ചേര്‍ന്ന ദ്വിദിന ദേശീയ പ്രതിനിധിസഭയില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മതേതരവേഷമണിഞ്ഞ പല പാര്‍ട്ടികളെയും നയിക്കുന്നവര്‍ വര്‍ഗീയചിന്തയുള്ളവരാണ്. മുസ്ലിം, ദലിത് വിഭാഗങ്ങളുടെ രാഷ്ട്രീയമുന്നേറ്റങ്ങളെ അവര്‍ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കുന്നു. ബിജെപിയെ തടയുന്നതില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും വിശ്വസിക്കാനാവാത്ത അവസ്ഥയാണ്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ദേശീയതലത്തില്‍ തന്നെ വിശാല മതേതര മുന്നണിക്ക് നേതൃത്വം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന നിതീഷ് കുമാറാണ് ബിജെപി പക്ഷത്ത് ചേര്‍ന്നത്. ബിജെപിയെ അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ തങ്ങള്‍ക്കു വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസ്, പിന്നാക്കന്യൂനപക്ഷങ്ങളുടെ സ്വത്വപ്രതിസന്ധിക്ക് പരിഹാരം നിര്‍ദേശിക്കുന്നില്ല. ഫാഷിസ്റ്റ് ഭീഷണിയില്‍ നിന്ന് ഇരകള്‍ക്കു രക്ഷാമാര്‍ഗം കാണിച്ചുകൊടുക്കാനും അവര്‍ക്കു കഴിയുന്നില്ല. അടിസ്ഥാനപ്രശ്‌നങ്ങളില്‍ ജനപക്ഷത്ത് ഉറച്ചുനില്‍ക്കാനും അതിനു മുമ്പിലുള്ള ഏതു വെല്ലുവിളിയും ഏറ്റെടുക്കാനും എം കെ ഫൈസി ആഹ്വാനം ചെയ്തു. പാര്‍ട്ടിയെ കൂടുതല്‍ ജനകീയവല്‍ക്കരിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.



എസ്ഡിപിഐ ദേശീയ പ്രസിഡന്റായി എം കെ ഫൈസി(കേരള)യെ ബാംഗ്ലൂരില്‍ നടന്ന ദേശീയ പ്രതിനിധിസഭ തിരഞ്ഞെടുത്തു. നിലവില്‍ ദേശീയ ജനറല്‍ സെക്രട്ടറിയായ എം കെ ഫൈസി പാലക്കാട് പട്ടാമ്പി സ്വദേശിയാണ്.  അഡ്വ. ശറഫുദ്ദീന്‍ അഹമ്മദ് (ഉത്തര്‍പ്രദേശ്), പ്രഫ. നസ്‌നിന്‍ ബീഗം (കര്‍ണാടക), ആര്‍ പി പാണ്ഡെ (ഡല്‍ഹി), ദഹ്ലാന്‍ ബാഖവി (തമിഴ്‌നാട്) എന്നിവര്‍ വൈസ് പ്രസിഡന്റുമാരാണ്. ജനറല്‍ സെക്രട്ടറിമാര്‍: മുഹമ്മദ് ഷഫി (രാജസ്ഥാന്‍), അബ്ദുല്‍ മജീദ് മൈസൂര്‍ (കര്‍ണാടക). സെക്രട്ടറിമാര്‍: ഡോ. മെഹ്ബൂബ് ശരീഫ് ആവാദ് (കര്‍ണാടക), അല്‍ഫോണ്‍സോ പ്രാങ്കോ (കര്‍ണാടക), അബ്ദുല്‍ വാരിസ് (ആന്ധ്രപ്രദേശ്), യാസ്മിന്‍ ഫാറൂഖി (രാജസ്ഥാന്‍), സീതാറാം കോയിവാല്‍ (രാജസ്ഥാന്‍). ഖജാഞ്ചി: അഡ്വ. സാജിദ് സിദ്ദീഖി (മധ്യപ്രദേശ്).
ദേശീയ സമിതി അംഗങ്ങള്‍: അഡ്വ. നൂര്‍ അഹമ്മദ് മദനി (ആന്ധ്രപ്രദേശ്), അഫ്തര്‍ ആലം (ബിഹാര്‍), ഡോ. തസ്ലിം അഹമ്മദ് റഹ്മാനി, ഷഹീന്‍ കൗസര്‍ (ഡല്‍ഹി), ഇല്യാസ് മുഹമ്മദ് തുമ്പെ, അബ്ദുല്‍ ഹന്നാന്‍, അബ്ദുല്‍ ലത്തീഫ് പുത്തൂര്‍, അഫ്‌സര്‍ പാഷ, ഷാഹിദ തസ്‌നീം (കര്‍ണാടക), എ സഈദ്, പി അബ്ദുല്‍ മജീദ് ഫൈസി, പ്രഫ. പി കോയ, അഡ്വ. കെ എം അഷ്‌റഫ്, അഡ്വ. കെ പി ശരീഫ്, പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ഇ എം അബ്ദുര്‍റഹ്മാന്‍, റോയ് അറയ്ക്കല്‍, കെ കെ ജബ്ബാര്‍, മൂവ്വാറ്റുപുഴ അഷ്‌റഫ് മൗലവി (കേരളം), പര്‍വേസ് ബാരി (മധ്യപ്രദേശ്), റിസ്വാന്‍ ഖാന്‍, മെഹറുന്നിസ ഖാന്‍ (രാജസ്ഥാന്‍), അബ്ദുല്‍ ഹമീദ് രാംനാട്, മുഹമ്മദ് മുബാറക്, അബ്ദുല്‍ സത്താര്‍, നിസാം മൊയിനുദ്ദീന്‍ (തമിഴ്‌നാട്), ഡോ. നിസാമുദ്ദീന്‍ ഖാന്‍, മുഹമ്മദ് കാമില്‍ (ഉത്തര്‍പ്രദേശ്), തയീദുല്‍ ഇസ്ലാം, ഒമര്‍ ഖാന്‍, അഫ്താബ് ആലം (പശ്ചിമബംഗാള്‍).
Next Story

RELATED STORIES

Share it