Kottayam Local

എം എം മണിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയില്‍ ദുരൂഹത : എം എം ഹസന്‍



കോട്ടയം: അഴിമതി ആരോപണവിധേയനായ ഇ പി ജയരാജനെയും, സ്ത്രീയോട് അപമര്യാദയോടെ ഫോണില്‍ സംസാരിച്ച എ കെ ശശീന്ദ്രനെയും മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയ മുഖ്യമന്ത്രി, എം എം മണിയുടെ കാര്യത്തില്‍ ഇത്രയും വലിയ പിടിവാശി കാണിക്കുന്നതിനു പിന്നില്‍ ദുരൂഹതകളുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. കോടതിയെ മാനിക്കാത്ത, ജനാഭിപ്രായം മാനിക്കാത്ത, എല്‍ഡിഎഫ് ഘടകകക്ഷികളുടെ അഭിപ്രായം മാനിക്കാത്ത പിണറായി ഏകാധിപതിയാണ്. കേരളത്തില്‍ രാജവാഴ്ചയാണോ നടക്കുന്നത്. തിരുവായ്ക്ക് എതിര്‍വായില്ല എന്ന രാജഭരണത്തിന്റെ സ്ഥിതിയാണ് പിണറായി സൃഷ്ടിച്ചിരിക്കുന്നതെന്ന്  ഉമ്മന്‍ ചാണ്ടി പറഞ്ഞു.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ശൂരനാട് രാജശേഖരന്‍, എം പി ഗോവിന്ദന്‍നായര്‍, ജോസഫ് വാഴയ്ക്കന്‍ എക്‌സ് എംഎല്‍എ, കുര്യന്‍ ജോയി, ടോമി കല്ലാനി, ഫിലിപ്പ് ജോസഫ്, പി എ സലിം, നാട്ടകം സുരേഷ്, ജോസി സെബാസ്റ്റ്യന്‍, യൂജിന്‍ തോമസ്, അഡ്വ. ജി ഗോപകുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it