Idukki local

എം എം അക്ബറിന്റെ അറസ്റ്റ് അപ്രഖ്യാപിത മതംമാറ്റ നിരോധന നിയമത്തിലേക്കുള്ള സൂചന: പോപുലര്‍ ഫ്രണ്ട്്

ഇടുക്കി: രാജ്യത്ത് നിലനില്‍ക്കുന്ന അപ്രഖ്യാപിത മതംമാറ്റ നിരോധന നിയമത്തിലേക്കുള്ള സൂചനയാണ് സാകിര്‍ നായിക് മുതല്‍ എം എം അക്ബര്‍ വരെയുള്ളവര്‍ക്ക് നേരെയുള്ള വേട്ടയാടലുകളെന്ന് പോപുലര്‍ ഫ്രണ്ട്. ഖര്‍വാപസി നയമായി സ്വീകരിച്ച സംഘപരിവാരത്തെപ്പോലുള്ള പ്രഖ്യാപിത മതംമാറ്റ സംഘങ്ങള്‍ വേണ്ട വിധത്തില്‍ ചര്‍ച്ച പോലുമാവാതെ പോയ സാഹചര്യമാണു നിലനില്‍ക്കുന്നത്.
നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന വസ്തുതകളല്ല, മറിച്ച് ഒരു പ്രത്യേക വിഭാഗത്തിന് മേലുള്ള ഇത്തരം ചാപ്പ കുത്തലുകളാണ് സമൂഹം പ്രശ്‌നവത്കരിച്ചു കൊണ്ടിരിക്കുന്നത്. മഅ്ദനി അടക്കമുള്ളവര്‍ നിരാപരാധിയാണെന്ന് ബോധ്യപ്പെടാന്‍ വ്യാഴവട്ടത്തോളം ജയിലില്‍ കിടക്കേണ്ടിവന്നു. ശേഷവും അദ്ദേഹത്തെ വേട്ടയാടി. ഇപ്പോള്‍ എം എം അക്ബറിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. മുസ്‌ലിം വേട്ട അവസാനിപ്പിക്കുക, എം എം അക്ബറിനെ വിട്ടയക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പോപുലര്‍ ഫ്രണ്ട് വിവിധ ഏരിയകളില്‍ പ്രകടനം നടത്തി. തൂക്കുപാലത്ത് ജില്ലാ പ്രസിഡന്റ് എം കെ ബഷീര്‍, ഏരിയ സെക്രട്ടറി യൂനുസ് രാമക്കല്‍മെട്ട് നേതൃത്വം നല്‍കി. തൊടുപുഴയില്‍ ഏരിയ പ്രസിഡന്റ് നൗഷാദ് ഇസ്മായില്‍, സെക്രട്ടറി എം എ ഷിഹാബ്, മീരാന്‍ മൗലവി, സുനീര്‍, ഷംനാസ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it