എം എം അക്ബറിനു ജാമ്യം

കൊച്ചി: വിവാദ പാഠപുസ്തക കേസില്‍ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഡയറക്ടറും മതപ്രഭാഷകനുമായ എം എം അക്ബറിനു കോടതി ജാമ്യം അനുവദിച്ചു. കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടുപോകരുത്, ഒരു ലക്ഷം രൂപയ്ക്ക് തുല്യമായ ആള്‍ജാമ്യം, സമാന സ്വഭാവത്തിലുള്ള കേസുകളില്‍ ഉള്‍പ്പെടാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കൗസര്‍ എടപ്പകത്ത് ജാമ്യം അനുവദിച്ചത്.
ചോദ്യം ചെയ്യല്‍ നടപടി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഇനി ജുഡീഷ്യല്‍ കസ്റ്റഡിയുടെ ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഫെബ്രുവരി 24നു ഹൈദരാബാദ് വിമാനത്താവളത്തിലാണ് അക്ബറിനെ പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ അക്ബറിനെ അഞ്ചു ദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിടുകയും പിന്നീട് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. 2016 ഒക്ടോബര്‍ 7നു രജിസ്റ്റര്‍ ചെയ്ത കേസില്‍ എം എം അക്ബറിനെ തുടക്കത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
സമാനമായ കേസില്‍ തൃശൂരിലെ കാട്ടൂര്‍, കൊല്ലം ജില്ലയിലെ കൊട്ടിയം എന്നീ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നടപടികള്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി അനുമതിയോടുകൂടി ഇന്നലെ വൈകുന്നേരത്തോടെ അക്ബര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങി.
Next Story

RELATED STORIES

Share it