kannur local

എംവിഐ കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയതിനു

കേസ്‌കണ്ണൂര്‍: മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരക്ഷാ കാരണങ്ങളാല്‍ കസ്റ്റഡിയിലെടുത്ത വാഹനം ബലംപ്രയോഗിച്ച് കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ക്കും സ്‌കൂള്‍ മാനേജര്‍ക്കുമെതിരേ പോലിസ് കേസെടുത്തു.
കടമ്പൂര്‍ ഹൈസ്‌കൂളിന്റെ കെഎല്‍ 13 സി 36 വാഹനത്തിന്റെ ഡ്രൈവര്‍, ആര്‍സി ഉടമ എന്നിവര്‍ക്കെതിരേയാണ് ആര്‍ടിഒയുടെ പരാതിയില്‍ ടൗണ്‍ പോലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ സ്വീകരിച്ച് കൊണ്ടുപോവാന്‍ ഉപയോഗിച്ച വാഹനത്തിന്റെ ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞിരുന്നു.
വാഹനത്തിന്റെ ബോഡിയില്‍ രൂപമാറ്റം വരുത്തി തുറന്ന വാഹനമാക്കിയാണു സ്വീകരണം. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്്ടര്‍ കെ കെ അനൂപ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍ ഡ്രൈവറും ഉടമയും ചിലരും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ വാഹനം കൊണ്ടുപോവുകയും സുരക്ഷാമാനദണ്ഡം പാലിക്കാതെ കുട്ടികളെ അതില്‍ കയറ്റുകയും ചെയ്തു.
വാഹനത്തിന് 2017 മാര്‍ച്ച് 30 വരെ മാത്രമേ ഫിറ്റ്‌നസ് ഉള്ളൂ. തുടര്‍ന്നാണ് എംവിഐയുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ആര്‍ടിഒയുടെ പരാതിയില്‍ ടൗണ്‍ പോലിസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
Next Story

RELATED STORIES

Share it