malappuram local

എംപാനല്‍ ജീവനക്കാരുടെ സമരം നാലാംദിവസത്തിലേക്ക്‌

എടപ്പാള്‍: കെഎസ്ആര്‍ടിസി റീജ്യനല്‍ വര്‍ക്ക്‌ഷോപ്പിലെ ടയര്‍സെക്്ഷനിലെ എം പാനല്‍ ജീവനക്കാര്‍ നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക്. എടപ്പാള്‍ റീജ്യനല്‍ വര്‍ക്ക്‌ഷോപ്പ് സന്ദര്‍ശിക്കാനെത്തുന്ന കോര്‍പറേഷന്‍ എംഡി ടോമിന്‍ തച്ചങ്കരിയോട് സങ്കടം ബോധിപ്പിക്കാനുള്ള കാത്തിരിപ്പിലാണ് ജിവനക്കാര്‍. 25 ഓളം പേരാണ് എടപ്പാള്‍ റീജ്യനല്‍ വര്‍ക്ക്്‌ഷോപ്പിലെ ടയര്‍ റീട്രേഡിങ് സെക്്ഷനില്‍ താല്‍ക്കാലിക ജീവനക്കാരായുള്ളത്. ഇതില്‍ പത്ത് വര്‍ഷത്തിലധികമായി തൊഴിലെടുക്കുന്നവരുമുണ്ട്. 480 രൂപ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്ന ഇവരെ അമിത ജോലി എടുപ്പിക്കുന്നുവെന്നാണു പരാതി.
എട്ട് ടയറുകളാണ് ഒരു ദിവസം ഇവര്‍ റീ ട്രേഡിങ് ചെയ്തുകൊണ്ടിരുന്നത്. പിന്നീട് അത് പത്താക്കി ഉയര്‍ത്തി. ഇപ്പോള്‍ 12 ടയറുകള്‍ വീതം ദിവസേന റീ ട്രേഡ് ചെയ്യണമെന്ന കര്‍ശന നിര്‍ദേശമാണ് കോര്‍പറേഷന്‍ അധികൃതരില്‍ നിന്നുണ്ടായിട്ടുള്ളത്. എന്നാല്‍, ഒരു ദിവസം 12 ടയര്‍ റീ ട്രേഡ് ചെയ്യാന്‍ കഴിയില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തൊഴിലാളികളില്‍ അമിത ജോലി ഭാരം അടിച്ചേല്‍പിച്ച് അവരെ ജോലിയില്‍ നിന്നു പുറന്തള്ളാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. തൊഴിലാളികള്‍ ഒന്നടങ്കം കഴിഞ്ഞ ദിവസം വര്‍ക്‌സ് മാനേജറെ കണ്ട് പ്രതിഷേധമറിയിച്ചപ്പോള്‍ അടുത്ത ദിവസം കോര്‍പറേഷന്‍ എംഡി വര്‍ക്ക്‌ഷോപ്പ് സന്ദര്‍ശിക്കുന്നുണ്ടെന്നും അദ്ദേഹത്തെ നേരില്‍ കണ്ട് കാര്യം ധരിപ്പിക്കാനുമാണ് അദ്ദേഹം പറഞ്ഞത്. 22ന് എംഡി ടോമിന്‍ ജെ തച്ചങ്കരി വര്‍ക്ക്‌ഷോപ്പിലെത്തുമെന്നാണ് തൊഴിലാളികളെ അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ എംഡി എത്തിയിട്ടുമില്ല. എം പാനല്‍ ജീവനക്കാര്‍ വര്‍ക്ക് ഷോപ്പ് കവാടത്തിലാണ് ധര്‍ണാസമരം നടക്കുന്നത്.
ഇവരുടെ പ്രശ്‌നത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ അംഗീകൃത തൊഴിലാളി യൂനിയനുകള്‍ ഇടപെടുന്നില്ലെന്നും പരാതിയുണ്ട്.  മെക്കാനിക്കല്‍ സെക്്്ഷനില്‍പെട്ട 55 എം പാനല്‍ ജീവനക്കാരെ നേരത്തെ ഇവിടെ നിന്നു പിരിച്ചുവിട്ടിരുന്നു.
Next Story

RELATED STORIES

Share it