palakkad local

എംഎല്‍എയുടെ പ്രസ്താവന അഴിമതി ശരിവയ്ക്കുന്നത്: നഗരസഭാ ചെയര്‍മാന്‍

പട്ടാമ്പി: പട്ടാമ്പി പാലം പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവൃത്തികളില്‍ അഴിമതിയുണ്ടെന്ന ആരോപണങ്ങള്‍ ശരി വെക്കുന്നതാണ് പാലം പണിയുമായി ബന്ധപ്പെട്ട് പട്ടാമ്പി എംഎല്‍എ നടത്തുന്ന പരസ്പര വിരുദ്ധമായ പ്രസ്താവനകളെന്ന് നഗരസഭാ ചെയര്‍മാന്‍ കെഎസ്ബിഎ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാലം പണിക്ക് എത്ര തുകയാണ് ചെലവഴിക്കുന്നതെന്ന് തനിക്കറിയില്ലെന്നും, പൂര്‍ത്തീകരിച്ച പണിക്ക നുസരിച്ച് തുക നല്‍കുകയാണെന്നു മാണ് എംഎല്‍എ ആദ്യം പറഞ്ഞത്.പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ചുള്ള 25 ലക്ഷം രൂപയുടെ പണിയൊന്നും പാലത്തില്‍ കാണാനില്ലെന്നും, നിര്‍മാണത്തിന് വേണ്ടത്ര ഗുണനിലവാരമില്ലെന്നും താന്‍ പറഞ്ഞതിന് എംഎല്‍എ ഭയപ്പെടുന്നതും, വെപ്രാളം കാണിക്കുന്നതും എന്തിനാണെന്ന് തങ്ങള്‍ ചോദിച്ചു. എസ്റ്റിമേറ്റ് തുക അറിയില്ലെന്ന് പറഞ്ഞ എംഎല്‍എ പിന്നീട് 22 ലക്ഷം രൂപയാണെന്ന് മാറ്റി പറഞ്ഞതോടെ തന്റെആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതായി ചെയര്‍മാന്‍ പറഞ്ഞു. പാലത്തിന്റെ ഇരുവശങ്ങളിലുമായി ആകെ 440 മീറ്റര്‍ നീളത്തിലുള്ള കൈവരി നിര്‍മ്മാണത്തിന് 15 ലക്ഷം രൂപയാണ് എന്ന് പറയുന്നത് തന്നെ തീവെട്ടിക്കൊള്ളയാണ്. ഇതിന്റെ കൂടെഅപ്രോച്ച് റോഡിന്റെ നിര്‍മാണവും നടത്തുമെന്ന് പറഞ്ഞ് എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പാലത്തിന്റെ ഉപരിതലത്തില്‍ ഏതാനും മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് മാത്രമാണ് നടത്തുന്നത്. പാലത്തിന് എത്ര തുകയാണ് ചെലവഴിക്കുന്നതെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട് എന്തിനാണ് എംഎല്‍എ ഇത് മറച്ചുവെക്കുന്നതെന്നും ചെയര്‍മാന്‍ ചോദിച്ചു. പട്ടാമ്പി നഗരസഭ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് ബദലായി ദുരിതാശ്വാസ ഫണ്ട് പിരിവ് നടത്തിയെന്നും, നഗരസഭാ ചെയര്‍മാന്‍ സമാന്തര ക്യാംപ് തുടങ്ങിയെന്നുള്ള എംഎല്‍ എയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമാണ്. പട്ടാമ്പി നഗരസഭ പ്രത്യേക ദുരിതാശ്വാസ നിധിയുണ്ടാക്കി എന്ന രീതിയില്‍ മുഖ്യമന്ത്രിയെപ്പോലും എംഎല്‍എ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു’ പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ചാണ് നേരെത്തെ പഞ്ചായത്ത് ഭരണസമിതി ഐക്യകണ്‍ഠേന ദുരിതാ ശ്വാസനിധി രൂപീകരിക്കാന്‍ തീരുമാനിച്ചത്.കഴിഞ്ഞ ജൂലൈ 7 ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ ഇതിന്റെ ബൈലൊ അംഗീകരിച്ചത്. നഗരസഭയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക കലക്ടര്‍ക്ക് കൈമാറി യിട്ടുണ്ട്. നഗരസഭയുടേത് സിപിഎം നടത്തിയതുപോലെയുള്ള കണക്കില്ലാത്ത പാട്ട പിരിവല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തെതുടര്‍ന്ന് രാത്രി സമയത്ത് വീടുകളില്‍ വെള്ളം കയറിയപ്പോള്‍ തൊട്ടടുത്തുള്ള എംഇഎസ് സ്‌കൂളില്‍ 15 ഓളം കുടുംബങ്ങള്‍ക്ക് അന്നു രാത്രി താമസിക്കാനുള്ള സൗകര്യം ചെയയ്തു കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പ്രളയ സമയത്ത് ജര്‍മ്മനിയിലായിരുന്ന എംഎല്‍എ മറ്റു ചിലരുടെ വാക്കു കേട്ടാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പട്ടാമ്പി നിയോജക മണ്ഡലത്തിലെ റോഡുകളെല്ലാം തകര്‍ന്നു കിടക്കുകയാണ്.പട്ടാമ്പി പെരിന്തല്‍മണ്ണ റോഡിന്റെ പേരില്‍ വിജിലന്‍സ് കേസ്സുണ്ടെന്ന് പറഞ്ഞ് റോഡ് നന്നാക്കാതെ എംഎല്‍എ ഇതുവരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.നഗരസഭയെ ചുറ്റിപറ്റി നടക്കാതെ തകര്‍ന്ന റോഡുകള്‍ ഗതാഗത യോഗ്യമാക്കാനുള്ള നടപടിയെടു ക്കാനാണ് എംഎല്‍എ ശ്രമിക്കേണ്ടതെന്നും ചെയര്‍മാന്‍ പറഞ്ഞു.



Next Story

RELATED STORIES

Share it