Flash News

എംഎം മണിയുടെ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധത ഇല്ല:മുഖ്യമന്ത്രി

എംഎം മണിയുടെ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധത ഇല്ല:മുഖ്യമന്ത്രി
X


തിരുവനന്തപുരം:മന്ത്രി എംഎം മണിയുടെ പ്രസംഗത്തില്‍ സ്ത്രീവിരുദ്ധതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസെടുക്കാതിരുന്നത്. സാധാരണ നിയമ നടപടി അനുസരിച്ച് കേസെടുക്കത്തക്ക വിധം ഒന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് മണി തടസം നിന്നിട്ടില്ല. ഒരു എംഎല്‍എയോ മന്ത്രിയോ തടസം നിന്നാല്‍ ഒകൈയ്യേറ്റമൊഴിപ്പിക്കല്‍ അ്‌വസാനിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനയ്‌ക്കെതിരായ സമരത്തിനിടെ മര്‍ദനമേറ്റ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് മര്‍ദനം സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ആര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ല. വിദ്യാര്‍ഥികള്‍ അക്രമം അഴിച്ചുവിട്ടതിനാലാണ് പൊലീസ് ലാത്തിച്ചാര്‍ജ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പ്രകോപനമില്ലാതെയാണ് പൊലീസ് മര്‍ദിച്ചതെന്നും  കെഎസ് യു വനിതാ നേതാവ് സ്‌നേഹയെ എസിപി അസഭ്യം പറഞ്ഞെന്നും ഹൈബി ഈഡന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it