World

ഉ. കൊറിയയുമായി ആണവ കരാര്‍ സാധ്യമെന്നു യുഎസ്

ന്യൂയോര്‍ക്ക് സിറ്റി: ഉത്തര കൊറിയയുമായി ആണവ കരാര്‍ സാധ്യമെന്നു വിശ്വസിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ജൂണിലെ ഉത്തര കൊറിയ-യുഎസ് ഉച്ചകോടി ചൂണ്ടിക്കാട്ടിയാണു ട്രംപിന്റെ പ്രസ്താവന. ഉത്തര കൊറിയയില്‍ആണവ നിരായുധീകരണം ആവശ്യപ്പെട്ടായിരുന്നു ഉച്ചകോടി. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി നല്ല ബന്ധത്തിലാണെന്നും താന്‍ അദ്ദേഹത്തെയും അദ്ദേഹം തന്നെയും ഇഷ്ടപ്പെടുന്നതായും ട്രംപ് പറഞ്ഞു. യുഎസ് ഉപരോധങ്ങള്‍ നിലനില്‍ക്കെ ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലേര്‍പ്പെടാന്‍ താല്‍പര്യമുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it