Apps & Gadgets

'ഉള്ളിലിരിപ്പ്' പുറത്ത് കാണാന്‍ ടീഷര്‍ട്ട്

ഉള്ളിലിരിപ്പ് പുറത്ത് കാണാന്‍ ടീഷര്‍ട്ട്
X
virtualitee_pov
ന്യൂയോര്‍ക്ക്: ഒടുവില്‍ അതും പുറത്തിറങ്ങി. ഉള്ളിലുള്ളതെല്ലാം അതുപോലെ കാണിച്ചുതരുന്ന ടീഷര്‍ട്ട്്. വെര്‍ച്യുലി-ടീ. ക്യൂരിസ്‌കോപ്പ് എന്ന കമ്പനി പുറത്തിറക്കിയ ഒരു ടീഷര്‍ട്ടും മൊബൈല്‍ ആപ്പും അടങ്ങിയ സംവിധാനമാണിത്. ആപ്പ്് ഡൗണ്‍ലോഡ് ചെയ്‌തെടുത്താല്‍ ടീഷര്‍ട്ട്് ധരിച്ചവരുടെ എല്ലാം- ഹൃദയവും കരളും ശ്വാസകോശവും അടങ്ങുന്ന ആന്തരികാവയവങ്ങളെല്ലാം മൊബൈല്‍ സ്‌ക്രീനില്‍ തെളിഞ്ഞുകാണാം. ഇനി ലബോറട്ടറിയില്‍ പോയി മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ട. നിങ്ങളുടെ ശരീരം എങ്ങിനെ പ്രവര്‍ത്തിക്കുന്നൂ എന്നറിയാന്‍ എക്‌സേറ എടുക്കേണ്ട ആവശ്യമില്ലെന്നര്‍ഥം. ഹൃദയത്തിന്റെ മിടിപ്പുവരെ കണ്ടറിയാം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞത്. ഇതിനോടകം ലക്ഷക്കണക്കിന് പേര്‍ ടീഷര്‍ട്ട് വാങ്ങുകയും ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു. മാര്‍ച്ച് 31 വരെയാണ് ഇതിന്റെ വില്‍പ്പന നടക്കുക. ടീഷര്‍ട്ടിന് വില 30 ഡോളറാണ്. ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

ഇതിന്റെ വീഡിയോ കാണാം

https://youtu.be/KKJOz4nMj48
Next Story

RELATED STORIES

Share it