malappuram local

ഉല്‍സവാന്തരീക്ഷത്തില്‍ കണ്ടംചിറ പാലം നാടിന് സമര്‍പ്പിച്ചു



പെരിന്തല്‍മണ്ണ: വാദ്യഘോഷങ്ങളും ഘോഷയാത്രയും ആനയിക്കലുമായി ഉത്സവാന്തരീക്ഷം തീര്‍ത്ത സ്വപ്‌ന സാഫല്ല്യത്തിന്റെ നിര്‍വൃതിയില്‍ ചെമ്പ്രംപള്ളിയാലില്‍കണ്ടംചിറ പാലം മഞ്ഞളാംകുഴി അലി എംഎല്‍എ നാടിന് സമര്‍പ്പിച്ചു. ആലിപ്പറമ്പ് പഞ്ചായത്തിലെ പാറല്‍ കിഴക്കേ മണലായയെയും ഏലംകുളം പഞ്ചായത്തിലെ മുതുകുര്‍ശ്ശിയെയും ബന്ധിപ്പിക്കുന്ന പാലം 2014-15 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഞ്ഞളാംകുഴി അലി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.95 കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.  റോഡിനും പാലത്തിനുമായി സ്ഥലം സൗജന്യമായി വിട്ടു നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.19.5 മീറ്റര്‍ നീളത്തിലും 13.മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചിരിക്കുന്നത്. കാല്‍നട യാത്രക്കു സൗകര്യത്തിനായി പാലത്തിന്റെ ഇരുവശവും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിച്ചിട്ടുണ്ട്. മണലായ ശിവക്ഷേത്രത്തില്‍ നിന്നും സമീപത്തെ പുഴയിലെ  ആറാട്ട്കടവില്‍ നിന്നും  ക്ഷേത്ര കര്‍മങ്ങള്‍ക്കായി വെള്ളമെടുക്കാനും മറ്റു ക്ഷേത്രആചാരങ്ങള്‍ക്കും ഭംഗം  വാരാതിരിക്കാന്‍ 35 ലക്ഷത്തോളം രൂപ ചിലവില്‍ ക്ഷേത്രത്തില്‍ നിന്നും ആറാട്ട്കടവിലേക്ക് സഞ്ചാര സൗകര്യത്തിനായി പാലത്തിനോട് ചേര്‍ന്ന് അടിപ്പാതയും നിര്‍മിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മജീദ് മണലായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പെട്ടമണ്ണ റീന മുഖ്യാതിഥിയായി. ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം വി സിനിസംസാരിച്ചു.
Next Story

RELATED STORIES

Share it