Alappuzha local

ഉപ്പുവെള്ള ഭീഷണിയില്‍ കുട്ടനാട്ടുകാര്‍: മുന്‍കരുതലെടുക്കാതെ സര്‍ക്കാര്‍

ഹരിപ്പാട്: കുട്ടനാടന്‍ മേഖല ഉപ്പുവെള്ള ഭീഷണിയില്‍. കുടിവെള്ളത്തിലും കൃഷിക്ക് ആവശ്യമായി ഉപയോഗിക്കുന്ന വെള്ള ത്തിലും ഉപ്പിന്റെ അംശം കൂടുതലെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടും മുന്‍ കരുതലെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കുട്ടനാട്ടിലെ കൃഷിയേയും,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം ജില്ലകളിലെ കുടിവെള്ള പദ്ധതിയേയുമാണ് ഉപ്പുവെള്ള ഭീഷണി ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്ന് പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു.
കുട്ടനാട് പൈതൃകകേന്ദ്രം ഡയറക്ടര്‍ ഡോഃകെ.ജി.പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലടക്കം പരിശോധന നടത്തിയത്.ഏപ്രില്‍,മെയ്മാസത്തോടെ ലവണാംശം ഉയരുമെന്ന്ആശങ്കയുണ്ടെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞവര്‍ഷത്തെക്കാള്‍ മൂന്നിരട്ടിയോളം ലവണാംശം ഇത്തവണകൂടിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.തൃക്കുന്നപ്പുഴയില്‍  ഉപ്പിന്റെ അളവ് 19.84പി.പി.ടി(ഒരു ലിറ്ററില്‍ ഒരുഗ്രാമിലെ ലവണാംശത്തിന്റെ അളവ്)ആയും ഉയര്‍ന്നിട്ടുണ്ട്.
തണ്ണീര്‍മുക്കം3.47പി.പി.ടി,പള്ളാത്തുരുത്തി 2.1പി.പി.ടി.എന്നീ നിരക്കിലാണ് ലവണാംശം വര്‍ധിക്കുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. തൃക്കുന്നപ്പുഴ,വൈക്കം കായല്‍മേഖല കടലില്‍ നിന്നു കായലിലേക്ക് വെള്ളം കയറുന്ന സ്ഥലങ്ങളാണ്.തൃക്കുന്നപ്പുഴ ലോക്കിന്റേയും തണ്ണീര്‍മുക്കം ബണ്ട് റഗുലേറ്ററിന്റേയും ്പ്രവര്‍ത്തനം സുഗമമല്ല. കുട്ടനാട്ടില്‍ 2600 ഹെക്ടര്‍ പാടശേഖരങ്ങളില്‍ ഇത്തവണ പുഞ്ച കൃഷിഉള്ളത്. ഒന്നരമാസത്തോളം നെല്‍ ചെടിക്ക് വെള്ളം കയറ്റേണ്ടതുണ്ട് .എന്നാല്‍ മാത്രമെ നല്ല വിളവ് ലഭിക്കൂ.പാടശേഖരത്തിലേക്ക് കയറ്റുന്ന വെള്ളം ഉപ്പുവെള്ളമായാല്‍  കൃഷിപൂര്‍ണ്ണമായും നശിക്കും. കഴിഞ്ഞവര്‍ഷം തീരദേശമേഖലയില്‍ 2800 ഹെക്ടര്‍ നെല്‍ കൃഷിനശിച്ചിരുന്നതും കര്‍ഷകരെ ഭീതിയിലാക്കുന്നുണ്ട്.
കഴിഞ്ഞ കൃഷി സീസണില്‍ കായല്‍ ജലം പാടശേഖരങ്ങളില്‍ കയറാതിരിക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നു. ഉപ്പുവെള്ളം വര്‍ദ്ധിച്ചതിനാല്‍ പലസ്ഥലങ്ങളില്‍ കുടിവെള്ള പദ്ധതികളില്‍ പമ്പിങ് നിര്‍ത്തിയിട്ടുണ്ട്. കുട്ടനാട്ടില്‍ പല പാടശേഖരങ്ങളിലും പലഘട്ടങ്ങളിലാണ് കൃഷിയിറക്കുന്നത്. മിക്കപാടശേഖരങ്ങളിലും  രണ്ട് കൃഷികള്‍ ചെയ്യുന്നുണ്ട്. അതുപോലെ മീന്‍ വളര്‍ത്തലുമുണ്ട്.
കാര്‍ഷിക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ കുട്ടനാട്ടില്‍ കൃഷി ഇറക്കണമെന്ന ആവശ്യം മുണ്ട്.ഉപ്പുവെള്ള ഭീഷണിനേരിടുമെന്ന് പഠനങ്ങള്‍  തെളിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുന്‍ കരുതലെടുക്കണമെന്നാവശ്യം ശക്തമാകുകയാണ്.
Next Story

RELATED STORIES

Share it