Flash News

ഉപതിരഞ്ഞെടുപ്പില്‍ അടിതെറ്റി ബിജെപി

ഉപതിരഞ്ഞെടുപ്പില്‍ അടിതെറ്റി ബിജെപി
X


മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പുരിലും എസ്പി സ്ഥാനാര്‍ഥിയാണു മുന്നേറുന്നത്. ബിഎസ്പി പിന്തുണയുള്ള എസ്പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 22000ല്‍ പരം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണെന്നാണ് ഏറ്റവുമൊടുവിലെ റിപോര്‍ട്ട്.
ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പുരിലും ബിജെപി സ്ഥാനാര്‍ഥികള്‍ ദയനീയമായി പരാജയപ്പെട്ടു. ബിഎസ്പി പിന്തുണയുള്ള എസ്പി സ്ഥാനാര്‍ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 26,000ത്തിലേറെ വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്്.
ഫുല്‍പുരില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ (എസ്പി) നാഗേന്ദ്ര സിങ് പട്ടേല്‍ ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലിനെ 59,613 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു പരാജയപ്പെടുത്തിയത്. 2014  കേശവ് പ്രസാദ് മൂന്നു ലക്ഷത്തിലധികം വോട്ടുകള്‍ക്കു ജയിച്ച മണ്ഡലമാണിത്.
കഴിഞ്ഞ അഞ്ചു തവണയായി യോഗി ആദിത്യനാഥ് ജയിച്ചുവന്ന മണ്ഡലമാണിത്.
ഉപതിരഞ്ഞെടുപ്പു നടക്കുന്ന ബിഹാറിലെ അരരിയയിലും ബിജെപി സ്ഥാനാര്‍ഥി പരാജയപ്പെട്ടു. ആര്‍ജെഡി സ്ഥാനാര്‍ഥി സര്‍ഫറാസ് ആലം  61,988 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ആര്‍ജെഡി എംപിയുടെ മരണത്തെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്ന മണ്ഡലമാണിത്.
ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു നിയമസഭാ മണ്ഡലങ്ങളില്‍ ഒരെണ്ണം മാത്രമാണ് ബിജെപിക്ക് ലഭിച്ചത്.
ബാബുവ മണ്ഡലത്തിലാണ് ബിജെപി സ്ഥാനാര്‍ഥി റിങ്കി റാണി പാണ്ഡെ വിജയിച്ചത്. റിങ്കി റാണിയുടെ ഭര്‍ത്താവ് ആനന്ദ് ഭൂഷന്‍ പാണ്ഡെയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടന്നത്.
ജെഹനാബാദ് മണ്ഡലത്തില്‍ ആര്‍ജെഡി സ്ഥാനാര്‍ഥി കുമാര്‍ കൃഷ്ണ മോഹന്‍ ജെഡിയു സ്ഥാനാര്‍ഥി അഭിറാം ശര്‍മയെ 35,036 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു.
Next Story

RELATED STORIES

Share it