wayanad local

ഉന്നതതല സമിതി യോഗം ചേര്‍ന്നു; ബന്ദിപ്പൂരിലും യോഗം ചേരും

കല്‍പ്പറ്റ: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം സംബന്ധിച്ച്— സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച സമിതിയുടെ രണ്ടാമത് യോഗം ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്നു. യോഗത്തില്‍  കേരള-കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിമാര്‍ പങ്കെടുത്തു. അടുത്ത യോഗം ബന്ദിപ്പൂരില്‍ ചേരാനും തീരുമാനമെടുത്തു. യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് ട്രാന്‍സ്‌പോര്‍ട് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍  പങ്കെടുത്തു. ദേശീയപാതയിലെ രാത്രിയാത്ര  നിരോധനം സംബന്ധിച്ച കേസ് കഴിഞ്ഞമാസം പരിഗണിച്ചപ്പോഴാണ്— കര്‍ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. ഗതാഗത നിരോധനം സംബന്ധിച്ച് റിപോര്‍ട്ട് തയ്യാറാക്കി മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനും കോടതി— നിര്‍ദേശിച്ചിരുന്നു. സമിതിയിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കെ ആര്‍ ജ്യോതിലാലിനെ കേരള സര്‍ക്കാര്‍  നേരത്തെ നിര്‍ദേശിച്ചിരുന്നു.  ഇതുപ്രകാരം— കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു.— പ്രാഥമിക ചര്‍ച്ചകള്‍ക്ക് ശേഷം കോടതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍തന്നെ റിപോര്‍ട്ട് സമര്‍പ്പിക്കാനും അന്ന് തീരുമാനമെടുത്തു. ഈ യോഗത്തിലെ തീരുമാനപ്രകാരമാണ് തിങ്കളാഴ്ച തിരുവനന്തപുരത്ത് യോഗം ചേര്‍ന്നത്.  കര്‍ണാടക ട്രാന്‍സ്‌പോര്‍ട് സെക്രട്ടറിയടക്കമുള്ളവര്‍ പങ്കെടുത്തു. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് യോജിച്ച റിപോര്‍ട്ട് നല്‍കാനാണ് ശ്രമം. സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള നടപടികള്‍ കൈകൊള്ളുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ഉള്‍പ്പെടെ രണ്ട് യോഗങ്ങള്‍ ചേര്‍ന്നത്. അതിനിടെ, കോടതിനിര്‍ദേശം സര്‍ക്കാര്‍ പാലിക്കുന്നില്ലെന്നും ആരോപണമുണ്ട്. സര്‍ക്കാര്‍ നടപടിക്കെതിരെ സമരപരിപാടികള്‍ക്കും വിവിധ സംഘടനകള്‍ രൂപം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it