kannur local

ഉദ്ഘാടനത്തിനൊരുങ്ങി കൊയ്യം-ചെക്കിക്കടവ് പാലം

ശ്രീകണ്ഠപുരം: ജില്ലയിലെ ഏറ്റവും വലിയ പാലങ്ങളിലൊന്നായ ചെങ്ങളായി, മയ്യില്‍ പഞ്ചായത്തുകളുടെ ബന്ധിപ്പിക്കുന്ന കൊയ്യം-ചെക്കിക്കടവ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി.
മുഖ്യമന്ത്രി പിണറായി വിജയനെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും പൊതുമരാമത്ത് വകുപ്പ് അധികൃതരും. നാട്ടുകാരുടെ ഏറെക്കാലത്തെ പ്രതീക്ഷയാണു ഇതോടെ സഫലമാവുന്നത്. പാലത്തിന്റെ പ്രവൃത്തികളെല്ലാം ഏറെക്കുറെ പൂര്‍ത്തിയായി. പെയിന്റിങ് പണിയും കഴിഞ്ഞു. കൊയ്യം ഭാഗത്തെ പാര്‍ശ്വറോഡിന്റെ ടാറിങും പൂര്‍ത്തിയായി.
മയ്യില്‍ ഭാഗത്തെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. മയ്യില്‍ പഞ്ചായത്തിലെ കണ്ടക്കൈ റോഡ് വരെ 1.25 കിലോമീറ്ററും, കൊയ്യത്തുനിന്ന് വളക്കൈ ഭാഗത്തേക്ക് ഒരു കിലോമീറ്ററുമാണ് പാര്‍ശ്വറോഡിന്റെ നീളം. നേരത്തെ സ്ഥലമുടകളുമായി തര്‍ക്കം നിലനിന്നിരുന്നതിനാ ല്‍ പ്രവൃത്തി തടസ്സപ്പെട്ടിരുന്നു. റോഡിന് സ്ഥലം തുല്യമായി എല്ലാവരില്‍നിന്നും എടുത്തില്ലെന്നും അനുവാദമില്ലാതെ നിര്‍മാണസാമഗ്രികള്‍ തങ്ങളുടെ സ്ഥലങ്ങളില്‍ സൂക്ഷിച്ചെന്നുമായിരുന്നു ഇവരുടെ പരാതി. ഒടുവില്‍ ഇരു പഞ്ചായത്തുകളും പ്രദേശവാസികളുടെ യോഗം വിളിച്ച് പരിഹാരം കണ്ടെത്തി. 2011ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്
കൊയ്യം പുഴയില്‍ പാലം പണിയുന്നതിന് ഭരണാനുമതി ലഭിച്ചത്. 2013 ജനുവരി 11ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ആകെ 15 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. എട്ട് സ്പാനുകളിലായി 210 മീറ്ററില്‍ പാലത്തിന്റെ പ്രവൃത്തി 2016ല്‍ പൂര്‍ത്തിയാക്കി. പാലം യാഥാര്‍ഥ്യമാവുന്നതോടെ മലയോര മേഖലയിലുള്ളവര്‍ക്ക് ജില്ലാ കേന്ദ്രങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാനാവും.
Next Story

RELATED STORIES

Share it