World

ഉത്തര കൊറിയ: യുദ്ധമല്ല, ചര്‍ച്ചയാണ് ആവശ്യമെന്നു ചൈന

ബെയ്ജിങ്: ഉത്തര കൊറിയ ആണ്വായുധങ്ങള്‍ പരീക്ഷിച്ചതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കേണ്ടതു ചര്‍ച്ചയിലൂടെയാണെന്നും യുദ്ധത്തിലൂടെ അല്ലെന്നും ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍ പെങ്. യുദ്ധത്തിലേക്ക് ഉറക്കത്തില്‍ നടക്കുന്ന പോലെയാണ് ഉത്തര കൊറിയയുടെ നടപടികളെന്നു യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷിന്റെ മുന്നറിയിപ്പിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഉത്തര കൊറിയയുമായി മുന്‍വിധികളില്ലാതെയുള്ള ചര്‍ച്ചയ്ക്കു തയ്യാറാണെന്നു യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്ണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.  അതേസമയം, ഉത്തര കൊറിയ സമീപനം മെച്ചപ്പെടുത്തുന്നതു വരെ ഉടമ്പടികള്‍ വച്ചുള്ള ചര്‍ച്ച നടത്തില്ലെന്നു വൈറ്റ്ഹൗസ് അറിയിച്ചു. ടില്ലേഴ്‌സണിന്റെ നിലപാട് ഉത്തര കൊറിയയോടുള്ള നല്ല സൂചനയാണെന്നു റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ പറഞ്ഞു. ഉത്തര കൊറിയ മറ്റു രാജ്യങ്ങള്‍ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും എടുക്കേണ്ട നടപടികളെക്കുറിച്ചും പുടിനും ട്രംപും ചര്‍ച്ച ചെയ്തിരുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. ഉത്തര കൊറിയന്‍ വിഷയം ചര്‍ച്ച ചെയ്യാനായി  വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍  യുഎന്‍ രക്ഷാ സമിതി യോഗം ചേരും. ആണ്വായുധങ്ങള്‍ ഉപേക്ഷിക്കാന്‍ ഉത്തര കൊറിയയെ പ്രേരിപ്പിക്കണമെന്ന് ഇതര രാജ്യങ്ങളോട് ആഹ്വാനം ചെയ്യും. നവംബര്‍ 29ന് ഉത്തര കൊറിയ ഏറ്റവും ശക്തമായ ആണ്വായുധം പരീക്ഷിച്ചിരുന്നു.  ഉത്തര കൊറിയയുമായി ആണ്വാ യുധ പ്രശനങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് പിന്നോട്ടു പോവുന്നതു തെറ്റായ സന്ദേശം നല്‍കുമെന്നു  റഷ്യന്‍ വിദേശ കാര്യമന്ത്രി സെര്‍ജി ലാവ്‌റോസ്. ഉത്തര കൊറിയെക്കതിരേ സൈനിക നീക്കം നടക്കുന്നതു വന്‍ ദുരന്തത്തിനു കാരണമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it