Flash News

ഉത്തര കൊറിയയെ ലക്ഷ്യംവച്ച് ജപ്പാന്റെ സംയുക്ത സൈനിക അഭ്യാസം



ടോക്കിയോ: ഉത്തര കൊറിയയെ ലക്ഷ്യംവച്ച് ജപ്പാന്‍ വ്യോമ- നാവിക സേനകള്‍ ത്രിദിന സംയുക്ത സൈനിക അഭ്യാസം ആരംഭിച്ചു. ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്ന വടക്കന്‍ കൊറിയക്കു മേല്‍ സമ്മര്‍ദം ചെലുത്താന്‍ ലക്ഷ്യമിട്ടാണ് ജപ്പാന്‍ കടലിലെ രണ്ട് യുഎസ് വിമാനവാഹിനി കപ്പലുകളെക്കൂടി ഉള്‍പ്പെടുത്തി സൈനികാഭ്യാസം ആരംഭിച്ചത്. ജപ്പാന്‍ സമുദ്ര പ്രതിരോധ സേനയുടെ ഹെലികോപ്റ്റര്‍ വഹിക്കാന്‍ ശേഷിയുള്ളതടക്കമുള്ള ഹ്യൂഗയടക്കം രണ്ട് യുദ്ധക്കപ്പലുകള്‍ യുഎസിന്റെ യുഎസ് റൊണാള്‍ഡ് റീഗന്‍, യുഎസ്എസ് കാള്‍ വിന്‍സണ്‍ കപ്പലുകള്‍ക്കൊപ്പം ജപ്പാന്‍ കടലില്‍ വിന്യസിച്ചു. ഇതാദ്യമായാണ് തങ്ങള്‍ ഒന്നിലധികം വിമാനവാഹിനി കപ്പലുകളെ ഉള്‍പ്പെടുത്തി സൈനികാഭ്യാസം നടത്തുന്നതെന്ന് ജപ്പാന്‍ സൈനിക വക്താവ് അറിയിച്ചു. ജപ്പാനെയും കൊറിയന്‍ ഉപദ്വീപിനെയും വേര്‍തിരിക്കുന്ന സമുദ്രമേഖലയിലെ സൈനികാഭ്യാസം സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it