World

ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ദക്ഷിണ കൊറിയ

പ്യോങ്‌യാങ്: 2018ലെ ശൈത്യകാല ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് ദക്ഷിണ കൊറിയ. ഈ മാസം ഒമ്പതിന് ചര്‍ച്ച നടത്താമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. പ്യോങ്‌യാങ്ങില്‍ നടക്കുന്ന ശൈത്യകാല ഒളിംപിക്‌സില്‍ ഉത്തര കൊറിയന്‍ ടീമിനെ വിടുന്ന കാര്യം പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അഭിപ്രായപ്പെട്ടതിനു പിന്നാലെയാണ് ദക്ഷിണ കൊറിയയുടെ പ്രതികരണം.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പറഞ്ഞു. ഉത്തര കൊറിയയുടെ ആണവ പരിപാടികളുടെ പശ്ചാത്തലത്തിലായിരിക്കും എല്ലാ ചര്‍ച്ചകളുമെന്ന്  പ്രസിഡന്റെ മൂണ്‍ ജെ ഇന്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അറിയിച്ചു.  ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാതെ ഇരു രാജ്യങ്ങളും തമ്മിലുളള ചര്‍ച്ചകളില്‍ പുരോഗതി  ഉണ്ടാവില്ല, ഇതു സംബന്ധിച്ച് സഖ്യരാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്നും മൂണ്‍ അറിയിച്ചു.
ഉത്തര കൊറിയന്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഉറപ്പു വരുത്താനുള്ള ത്വരിത നടപടികള്‍ സ്വീകരിക്കാന്‍ മൂണ്‍ നിര്‍ദേശം നല്‍കി.  ഇരുരാജ്യങ്ങളുടേയും അതിര്‍ത്തിയിലുള്ള, സൈനിക വിന്യാസമില്ലാത്ത മേഖലയിലെ ഗ്രാമത്തിലായിരിക്കും കൂടിക്കാഴ്ചയെന്ന് ദക്ഷിണ കൊറിയന്‍ ഏകീകരണ മന്ത്രി ചോം മ്യോയങ് ഗ്യോന്‍ പറഞ്ഞു. ഒളിംപിക്‌സിന്റെ കാര്യത്തില്‍ മാത്രമല്ല, കൊറിയകള്‍ക്കിടയിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന പൊതു താല്‍പര്യമുള്ള വിഷയങ്ങളിലും ചര്‍ച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it