World

ഉത്തര കൊറിയയില്‍ ജയിലില്‍ കഴിയുന്ന യുഎസ് പൗരന്മാരെ വിട്ടയച്ചു

വാഷിങ്ടണ്‍: ഉത്തര കൊറിയയില്‍ ജയിലില്‍ കഴിയുന്ന യുഎസ് പൗരന്മാരെ വിട്ടയച്ചതായും അവര്‍ മാതൃരാജ്യത്തേക്കു തിരിച്ചതായും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റുമായി ചര്‍ച്ച നടത്താനിരിക്കേയാണ് തടവുകാരെ വിട്ടയച്ചത്.
തടവുകാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ചൊവ്വാഴ്ച ഉത്തര കൊറിയയിലെത്തി കിം ജോങ് ഉന്നുമായ കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍നിശ്ചയിച്ച പ്രകാരമായിരുന്നു കൂടിക്കാഴ്ച. കിം ജോങ് ഉന്നും പോംപിയോയും തമ്മിലുള്ള കൂടിക്കാഴ്ച ഗുണകരമായിരുന്നു. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സ്ഥലവും തിയ്യതിയും നിശ്ചയിച്ചതായും ട്രംപ് അറിയിച്ചു. യുഎസ് പൗരന്‍മാരായ കിം ദോങ് ഷൂള്‍, കിം ഹാഖ് സങ്, ടോണി എന്നിവരെയാണ് ഉത്തര കൊറിയ വിട്ടയച്ചത്.
Next Story

RELATED STORIES

Share it