World

ഉത്തരകൊറിയ ടൈം സോണ്‍ മാറ്റി; ഇരു കൊറിയകള്‍ക്കും ഇനി ഒരൊറ്റ സമയം

സോള്‍: കൊറിയന്‍ സമാധാന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളുടെയും ടൈം സോണുകള്‍ ഏകീകരിച്ചു. ഇതിന്റെ ഭാഗമായി തങ്ങളുടെ സ്റ്റാന്‍ഡേര്‍ഡ് സമയം 30മിനിറ്റ് മുന്നോട്ടാക്കുന്നതായി ഉത്തരകൊറിയ അറിയിച്ചു. 2015 വരെ ഉത്തര കൊറിയയിലെയും ദക്ഷിണ കൊറിയയിലെയും ടൈം സോണ്‍ ഒന്നായിരുന്നു. എന്നാല്‍, 2015ല്‍ ഉത്തര കൊറിയ ഇതില്‍നിന്ന് 30 മിനിറ്റ് പിന്നോട്ടു പോവുകയായിരുന്നു.
കൊറിയന്‍ ഐക്യശ്രമങ്ങളുടെ ഭാഗമായുള്ള ആദ്യ പ്രായോഗിക നടപടിയെന്നാണ് ടൈംസോണ്‍ മാറ്റത്തെക്കുറിച്ച് ഉത്തരകൊറിയ അഭിപ്രായപ്പെട്ടത്. ടൈംസോണ്‍ മാറ്റത്തിന് രാജ്യത്തെ പാര്‍ലമെന്റ് സംവിധാനമായ സുപ്രിം പീപിള്‍സ് അസംബ്ലി അംഗീകാരം നല്‍കിയതായി ഉത്തരകൊറിയുടെ കെസിഎന്‍എ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ടൈം സോണ്‍ മാറ്റത്തിനു നടപടി സ്വീകരിക്കുമെന്നു കഴിഞ്ഞവാരം ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി നടത്തിയ സമാധാന ചര്‍ച്ചയില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ അറിയിച്ചിരുന്നു. പതിറ്റാണ്ടുകളായി ഇരുകൊറിയകളും തമ്മില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് അവസാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതായിരുന്നു  രാജ്യത്തലവന്മാരുടെ കൂടിക്കാഴ്ച.
Next Story

RELATED STORIES

Share it