Flash News

ഉടന്‍ നാട്ടിലേക്ക് വരും:ഹാദിയ

ഉടന്‍ നാട്ടിലേക്ക് വരും:ഹാദിയ
X
സേലം: ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കിയതില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. ഉടന്‍ നാട്ടിലെത്താന്‍ ശ്രമിക്കുകയാണ്. നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുമെന്നും സേലത്ത് കോളജിലെത്തിയ ഹാദിയ പ്രതികരിച്ചു.



ഇന്നലെയാണ് ഹാദിയയുടെയും ഷെഫിന്‍ ജാഹന്റെയും വിവാഹം ശരിവച്ച് സുപ്രിംകോടതി വിധി പുറപ്പെടുവിച്ചത്. ഭരണഘടനയുടെ 226ാം വകുപ്പു പ്രകാരമുള്ള ഹേബിയസ് കോര്‍പസ് ഹരജി അനുസരിച്ച് ഹൈക്കോടതിക്ക് വിവാഹം റദ്ദാക്കാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ കേരള ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഷഫിന്‍ ജഹാന്‍ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് പരമോന്നത കോടതിയുടെ ഇടപെടല്‍.രണ്ടു വ്യക്തികള്‍ തമ്മിലുള്ള കാര്യമാണ് വിവാഹമെന്നും അതില്‍ ഇടപെടാന്‍ കോടതിക്കാവില്ലെന്നും വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയത്.2017 മെയ് 25നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിവാഹം റദ്ദാക്കി ഹാദിയയെ മാതാപിതാക്കളുടെ കൂടെ വിട്ടത്. ഇതിനെതിരേ നല്‍കിയ ഹരജിയിലാണ് എട്ടുമാസത്തിനു ശേഷം സുപ്രിംകോടതി അന്തിമവിധി പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it